മുംബൈയിലുണ്ടായ 26/11 ആക്രമണത്തിന്റെ മുഖ്യ സൂത്രധാരൻ സാജിദ് മിർ എന്ന മജീദ് ഐഎസ്ഐയുടെ സംരക്ഷണത്തിലാണ് ഉള്ളതെന്ന് വ്യക്തമാക്കി ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റിപ്പോർട്ടുകൾ.ഇയാൾ പാകിസ്ഥാനിൽ ഇല്ലെന്ന് തുടർച്ചയായി ഇമ്രാൻ ഖാൻ സർക്കാർ വാദിച്ചിരുന്നു.എന്നാൽ, സാജിദ് മിർ പാകിസ്ഥാനിലെ റാവൽപിണ്ടിയിൽ ഐഎസ്ഐയുടെ സംരക്ഷണത്തോടെ താമസിച്ചു വരികയാണ് എന്നതിന് തെളിവുകൾ ലഭിച്ചിട്ടുണ്ട്.ഗാർഡൻ വില്ല ഹൗസിംഗ് സൊസൈറ്റി, അടിയാല ജയിൽ റോഡ്,റാവൽപിണ്ടി,പാകിസ്ഥാൻ എന്ന വിലാസത്തിലാണ് സാജിദ് മിർ താമസിക്കുന്നത്.
അമേരിക്ക 5 മില്യൺ ഡോളർ തലയ്ക്ക് വിലയിട്ടിരിക്കുന്ന തീവ്രവാദിയാണ് 44 കാരനായ സാജിദ് മിർ.വിദേശത്തു നിന്നും തീവ്ര സംഘടനയായ ലഷ്കർ -ഇ -ത്വയിബയിലേക്ക് തീവ്രവാദികളെ തിരഞ്ഞെടുക്കുന്നതും പരിശീലിപ്പിക്കുന്നത് സാജിദ് മിറിന്റെ നേതൃത്വത്തിലാണ്.26/11 ആക്രമണത്തിനു ശേഷം സാജിദ് മിർ പ്ലാസ്റ്റിക് സർജറി ചെയ്ത് മുഖത്ത് മാറ്റങ്ങൾ വരുത്തിയിരുന്നു.2012-ൽ സാജിദ് മിറിനെ ആഗോള തീവ്രവാദിയായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post