ന്യൂഡൽഹി : ബംഗളുരു സ്ഥാപകനായ കെംപഗൗഡയുടെ പ്രതിമയ്ക്ക് കർണാടക മുഖ്യമന്ത്രി യെഡിയൂരപ്പ ശനിയാഴ്ച തറക്കല്ലിട്ടു.108 ഫീറ്റ് ഉയരമുള്ള വെങ്കല പ്രതിമയാണ് കെംപഗൗഡഇന്റർനാഷണൽ എയർപോർട്ടിനടുത്ത് കർണാടക സർക്കാർ നിർമിക്കാൻ പോകുന്നത്. പ്രതിമയ്ക്ക് തറക്കല്ലിടാൻ തിരഞ്ഞെടുത്ത ഈ ദിവസം കെംപഗൗഡയുടെ 511-മത്തെ ജന്മ ദിനം കൂടിയാണ്.
ഇന്ത്യയിലെ പേരുകേട്ട ശില്പികളായ റാം വി സുതർ, അനിൽ ആർ സുതർ എന്നിവരെയാണ് പ്രതിമ രൂപകൽപ്പന ചെയ്ത് നിർമിക്കുന്നതിനായി കർണാടക സർക്കാർ തിരഞ്ഞെടുത്തിട്ടുള്ളത്. വിധന സൗധത്തിനും വികാസ് സൗധയ്ക്കുമിടയിലുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയും ‘ സ്റ്റാച്യു ഓഫ് യൂണിറ്റി’ എന്നറിയപ്പെടുന്ന സർദാർ വല്ലഭായി പട്ടേലിന്റെ പ്രതിമയും നിർമ്മിച്ചത് മേൽപ്പറഞ്ഞ ശില്പികളാണ്. കെംപഗൗഡയുടെ പ്രതിമ നിർമിക്കാൻ 78 കോടി രൂപ ചിലവ് വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Discussion about this post