പാനിടാൻകി : കെ.പി ശർമ ഓലിയുടെ നേതൃത്വത്തിലുള്ള നേപ്പാൾ സർക്കാരിനെതിരെ പ്രതിഷേധം പുകയുന്നു.അതിർത്തി ഗ്രാമങ്ങളിൽ ഉള്ള വ്യാപാരികൾ മൊത്തമായി സർക്കാരിനെതിരെ തിരിഞ്ഞിരിക്കുകയാണ്.ഇന്ത്യ-നേപ്പാൾ അതിർത്തി ഗ്രാമമായ പാനിടാൻകിയിലെ വ്യാപാരികൾ, സാധനങ്ങൾ നേപ്പാളി പൗരന്മാർക്ക് വിൽക്കാൻ തയ്യാറല്ലെന്ന് ശക്തമായ നിലപാടെടുത്തിരിക്കുകയാണ്.
കച്ചവടക്കാരുടെ സംഘടനയായ ബോബോസായി സമിതിയാണ് നേപ്പാളിലെ ഇന്ത്യൻ വിരുദ്ധ നയങ്ങളിൽ പ്രതിഷേധിച്ച് ഈ നിലപാട് എടുത്തിരിക്കുന്നത്.1,210 വ്യാപാരികൾ അടങ്ങിയ സംഘടനയാണ് പാനിടാൻകിയിലെ ബോബോസായി വ്യാപാര സമിതി.എല്ലാവിധ ഇന്ത്യൻ വസ്തുക്കൾക്കും നേപ്പാളികൾ പാനിടാൻകിയിലെ വ്യാപാരസ്ഥാപനങ്ങളെയാണ് ആശ്രയിക്കുന്നത്.












Discussion about this post