ന്യൂഡൽഹി : ലഡാക്കിൽ, ഇന്ത്യ ചൈന അതിർത്തിയിൽ സംഘർഷം നിലനിൽക്കേ മലാക്ക കടലിടുക്കിൽ ജപ്പാനോടൊപ്പം നാവികാഭ്യാസം നടത്തി ഇന്ത്യൻ നാവികസേന. ചൈനക്കുള്ള നിശബ്ദമായ മുന്നറിയിപ്പാണ് ഇതെന്ന് ദേശീയ മാധ്യമങ്ങൾ വ്യക്തമാക്കുന്നു.
ഇന്ത്യൻ യുദ്ധക്കപ്പലുകളിൽ, രാജ്പുത് ക്ലാസ് ഡിസ്ട്രോയറായ ഐ.എൻ.എസ് റാണ, മിസൈൽ കോർവെറ്റ് ഐ.എൻ.എസ് കുലീഷ് എന്നിവയോടൊപ്പം ജപ്പാൻ നാവികസേനയുടെ ജെ.എസ് ഷിമായുകി, ജെ.എസ് കഷീമ എന്നിവയാണ് മാലാക കടലിടുക്കിൽ സംയുക്ത നാവിക അഭ്യാസം നടത്തുന്നത്.












