ന്യൂഡൽഹി : ഗാൽവാനിൽ ഉണ്ടായ ചൈനയുടെ ആക്രമണത്തിനു പിന്നാലെ 6 റഫാൽ യുദ്ധവിമാനങ്ങൾ ഫ്രാൻസിൽ നിന്നും ഇന്ത്യയിലേക്ക് എത്തുന്നു.150 കിലോമീറ്റർ പ്രഹര പരിധിയുള്ള മീറ്റിയോർ മിസൈലുകളോടൊപ്പം റഫേൽ യുദ്ധ വിമാനങ്ങളും കൂടിയാവുമ്പോൾ ഇന്ത്യൻ വ്യോമസേനയോട് ഏറ്റുമുട്ടാൻ ചൈനീസ് വ്യോമസേന ഇനി നന്നേ വിയർക്കേണ്ടി വരും.ജൂലൈയിൽ റഫേൽ ഇന്ത്യയിലെത്തി ദിവസങ്ങൾക്കുള്ളിൽ തന്നെ യുദ്ധവിമാനം പ്രവർത്തനക്ഷമമാക്കാൻ കഴിയുമെന്ന് സർക്കാരിന്റെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
3 ഇരട്ട സീറ്റുകളുള്ള റഫേലും ഒരു ഒറ്റ സീറ്റുള്ള റഫേലും അമ്പാലയിലുള്ള എയർഫോഴ്സ് സ്റ്റേഷനിലായിരിക്കും എത്തിക്കുക.മറ്റുള്ളവ പശ്ചിമ ബംഗാളിലുള്ള ഹാഷിമാരാ എയർഫോഴ്സ് സ്റ്റേഷനിലും എത്തിക്കും.മെയ് മാസത്തിൽ ഇന്ത്യയിലേക്ക് എത്തേണ്ടിയിരുന്ന റഫേൽ യുദ്ധവിമാനങ്ങൾ കൊറോണ വൈറസിനെ വ്യാപനം തടയുന്നതിന് ഏർപ്പെടുത്തിയ ലോക്ഡൗൺ മൂലം വൈകുകയായിരുന്നു.
Discussion about this post