വാഷിംഗ്ടൺ : ലഡാക്കിലെ ഗാലവൻ താഴ്‌വരയിൽ നടക്കുന്ന ഇന്ത്യ ചൈന സംഘർഷത്തിൽ ഇന്ത്യയ്ക്ക് സമ്പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ച് അമേരിക്കയിലെ റിപ്പബ്ലിക്കൻ പാർട്ടി സെനറ്റർമാർ.
റിപ്പബ്ലിക്കൻ സെനറ്ററായ മാർക്കോ റൂബിയോ ഇന്ത്യൻ അംബാസിഡറായ തരൺജിത്ത് സിംഗിനോട് നടത്തിയ ചർച്ചയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയമം ലംഘിച്ച് അതിർത്തി കയ്യേറുന്ന ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ കുതന്ത്രങ്ങളോട് പൊരുതി നിൽക്കുന്ന ഇന്ത്യയ്ക്ക്, റിപ്പബ്ലിക്കൻ പാർട്ടിയുടെ എല്ലാവിധ പിന്തുണയും ഉണ്ടാകും എന്നാണ് റൂബിയോ വെളിപ്പെടുത്തിയത്.
ബെയ്ജിങ്ങിന്റെ തന്ത്രങ്ങൾക്ക് ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇന്ത്യ കാണിച്ചു കൊടുത്തിട്ടുണ്ട് എന്നും മാർക്കോ റൂബിയോ കൂട്ടിച്ചേർത്തു.
Discussion about this post