ഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനവുമായി ചൈന. തര്‍ക്കപ്രദേശത്തിന് അവകാശവാദമുന്നയിച്ച് പാങ്കോംഗ് തടാകത്തിലെ ഫിംഗേഴ്സ് മേഖലയിലാണ് ചൈനീസ് അക്ഷരങ്ങളും ഭൂപടവും വരച്ചു കൊണ്ടാണ് വീണ്ടും പ്രകോപനമുണ്ടായിരിക്കുന്നത്.
ഫിംഗര്‍ നാലിനും ഫിംഗര്‍ അഞ്ചിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ലിഖിതങ്ങള്‍ക്ക് ഏകദേശം 81 മീറ്റര്‍ നീളവും 25 മീറ്റര്‍ വീതിയുമാണ് ഉള്ളതെന്നാണ് കണക്കാക്കപ്പെടുന്നത്. ഉപഗ്രഹചിത്രം വ്യക്തമാകുന്ന വലിപ്പത്തിലാണ് ഇവ രേഖപ്പെടുത്തിയിരിക്കുന്നതെന്ന് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യയുടെ ഫിംഗര്‍ ഒന്നിലേക്കും ഫിംഗര്‍ മൂന്നിലേക്കും ചൈനീസ് സേന നീങ്ങുന്നതും ഉപഗ്രഹ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. പാങ്കോംഗ് തടാകത്തോടു ചേര്‍ന്ന് മേഖലകളാണ് പല ഫിംഗറുകളായി തിരിച്ചിട്ടുള്ളത്.
Discussion about this post