ലൈൻ ഓഫ് കൺട്രോളിലുടനീളമുള്ള തീവ്രവാദ ക്യാമ്പുകളിലെ ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നുണ്ടെന്നും എന്നാൽ, ഭീകരരെ നേരിടാൻ ഇന്ത്യ പൂർണ സജ്ജമാണെന്നും ജമ്മുകശ്മീരിലെ പോലീസ് മേധാവിയായ ദിൽബാഗ് സിംഗ്.തീവ്രവാദ സംഘടനകളുടെ ആക്രമണം കാശ്മീരിൽ വളരെ ശക്തമായാണ് നീങ്ങുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.ഈ വർഷം മാത്രം സുരക്ഷാസേന വെടിവെച്ചു കൊന്നത് 128 തീവ്രവാദികളെയാണ്.
കശ്മീരിൽ ഈ മാസം 48 തീവ്രവാദികളെ സുരക്ഷാ സേനകൾ കൊലപ്പെടുത്തി.ഈ വർഷം കൊല്ലപ്പെട്ട 128 തീവ്രവാദികളിൽ 70 പേർ ഹിസ്‌ബുൾ മുജാഹുദീനിൽ ഉള്ളവരും 20 പേർ വീതം ജെയ്ഷ്-ഇ-മുഹമ്മദ്, ലഷ്കർ -ഇ -തൊയ്‌ബ എന്നീ തീവ്ര സംഘടനകളിൽ നിന്നുള്ളവരുമാണ്.ഇന്ന് ബിജ്ബേഹറയിൽ നടത്തിയ സൈനിക നീക്കത്തിൽ രണ്ടു തീവ്രവാദികളെ കൂടി കൊലപ്പെടുത്തിയതായി ഡി.ജി.പി ദിൽബാഗ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.
Discussion about this post