കശ്‍മീരിലെ രജൗരി ജില്ലയിലുള്ള ലൈൻ ഓഫ് കൺട്രോൾ നുഴഞ്ഞു കയറാൻ ശ്രമിച്ച തീവ്രവാദികളിൽ ഒരാളെ സൈന്യം വെടിവെച്ചു കൊന്നു.ജമ്മുകശ്മീരിലെ പോലീസും സുരക്ഷാ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ സൈനിക നീക്കത്തിലാണ് തീവ്രവാദിയെ കൊലപ്പെടുത്തിയത്.ലൈൻ ഓഫ് കൺട്രോളിനടുത്തുള്ള രജൗരി ജില്ലയിലെ കേരി ഭാഗത്ത് വെച്ചാണ് സംഭവം നടന്നത്.
കൊല്ലപ്പെട്ട തീവ്രവാദിയുടെ കയ്യിൽ നിന്നും ഒരു എകെ 47 കണ്ടെടുത്തിട്ടുണ്ട്.കൂടുതൽ തീവ്രവാദികളെ കണ്ടെത്താനുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്.ഇന്നലെ സിആർപിഎഫിന്റെ പട്രോളിംഗ് സംഘത്തെ തീവ്രവാദികൾ ആക്രമിച്ചിരുന്നു. ആക്രമണത്തിൽ ഒരു സിആർപിഎഫ് ഉദ്യോഗസ്ഥൻ കൊല്ലപ്പെടുകയും 3 ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Discussion about this post