രാഷ്ട്ര താൽപര്യം മുൻനിർത്തി കേന്ദ്രസർക്കാർ നിരോധിച്ച ടിക്ടോക്കിനു വേണ്ടി അഭിഭാഷകനായ പ്രശാന്ത് ഭൂഷൺ സുപ്രീം കോടതിയിൽ ഹാജരാകും.രാജ്യസുരക്ഷയുടെ പേരിൽ ആപ്പ് നിരോധിച്ചത് ഉപയോക്താക്കളെ ബുദ്ധിമുട്ടിക്കുന്നുവെന്ന് പ്രശാന്ത് ഭൂഷൻ തന്റെ ഹർജിയിൽ സങ്കടം ഉന്നയിക്കുന്നുണ്ട്.
വൻ സുരക്ഷാ ഭീഷണി ഉയർത്തുന്നുവെന്ന ഇന്റലിജൻസ് മുന്നറിയിപ്പിനെ തുടർന്നാണ് കേന്ദ്രസർക്കാർ ടിക്ടോക് അടക്കമുള്ള 59 ചൈനീസ് ആപ്പുകൾ നിരോധിച്ചത്.രാജ്യ താൽപര്യത്തിന് വിരുദ്ധമായി കോടതിയിൽ ഹാജരാകില്ലെന്ന് പ്രസിദ്ധ അഭിഭാഷകനായ മുകുൾ റോത്തഗി നേരത്തെ വെളിപ്പെടുത്തിയിരുന്നു.









