ക്രെംലിൻ : റഷ്യൻ സർക്കാർ ഈയിടെ നടപ്പിൽ വരുത്താൻ തീരുമാനിച്ച ഭരണഘടനാ ഭേദഗതി ജനങ്ങൾ പിന്തുണയ്ക്കുന്നതായി ഫലസൂചനകൾ.പ്രവൃത്തിയിലും മറ്റും ഇളവുകൾ പ്രഖ്യാപിച്ചു കൊണ്ടുള്ള പുതിയ ഭരണഘടന ഭേദഗതി 70 ശതമാനം ജനങ്ങളും അംഗീകരിക്കുന്നതായാണ് റഷ്യയിലെ സെൻട്രൽ ഇലക്ഷൻ കമ്മീഷൻ വെളിപ്പെടുത്തിയത്.
ഭരണഘടന ഭേദഗതി ജനങ്ങൾ പിന്തുണയ്ക്കുന്നുണ്ടോ എന്നറിയാൻ റഷ്യയിൽ വോട്ടെടുപ്പ് നടന്നിരുന്നു.ഇതുവരെ എണ്ണിയ വോട്ടുകൾ പ്രകാരമുള്ള കണക്കാണിത്.സമ്പൂർണ്ണ ഫലമറിയാൻ റഷ്യൻ സമയം ഏഴു മണി വരെ കാത്തിരിക്കണം ജനങ്ങളുടെ പിന്തുണ ഉറപ്പായാൽ, 2036 വരെ റഷ്യയുടെ ഭരണാധികാരി കഴിഞ്ഞ ഇരുപത് വർഷം രാജ്യത്തെ നയിച്ച വ്ലാഡിമർ പുടിൻ തന്നെയായിരിക്കും.
Discussion about this post