കാക്കനാട് : കാക്കനാട് ജില്ലാജയിലില്‍നിന്ന് ചാടിയ മൂന്ന് സ്ത്രീതടവുകാര്‍ പിടിയില്‍. കോട്ടയം സ്വദേശിയായ റസീന,ഷീബ എറണാകുളം സ്വദേശി ഇന്ദു എന്നിവരാണ് പിടിയിലായത്. മൂന്നുപേരും മോഷണക്കേസില്‍ ശിക്ഷ അനുഭവിക്കുകയാണ്.
രാവിലെ ഏഴിന് ജയിലിന് പുറത്ത് മാലിന്യം തള്ളാന്‍ എത്തിച്ചപ്പോഴാണ് പൊലീസുകാരെ തള്ളിമാറ്റി മൂവരും ഓടിയത്. അഞ്ച് മിനിറ്റിനുള്ളില്‍ മൂവരെയും ജയിലധികൃതര്‍ ഓടിച്ചിട്ട് പിടികൂടി.മൂവര്‍ക്കുമെതിരെ ഇന്‍ഫോപാര്‍ക് പൊലീസ് സ്റ്റേഷനില്‍ കേസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ജയിലിനു പുറത്ത് മാലിന്യം തള്ളുന്ന പതിവുണ്ട്.ഈ രീതിയില്‍ ജയില്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം മാലിന്യം തള്ളാനാണ് മൂന്നുപേരെയും പുറത്ത് എത്തിച്ചത്. എന്നാല്‍, മുന്‍കൂട്ടി നിശ്ചയിച്ച പദ്ധതിപ്രകാരം മൂന്നുപേരും പോലീസിനെ തള്ളിമാറ്റി ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു .എന്നാല്‍, നൂറു മീറ്റര്‍ അപ്പുറത്ത് നിന്ന് ഇവരെ പിടികൂടാന്‍ സാധിച്ചു.













Discussion about this post