ആലപ്പുഴ : ആൻജിയോഗ്രാമിനിടെ യന്ത്രഭാഗം ഹൃദയ വാൽവിൽ തറഞ്ഞു കയറിയതിനെ തുടർന്ന് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. തൃക്കുന്നപ്പുഴയിലുള്ള ചിങ്ങോലി ആരാധനയിൽ അജിത് റാമിന്റെ ഭാര്യ ബിന്ദുവാണ് മരിച്ചത്. കഴിഞ്ഞ മാസം നാലാം തീയതിയാണ് ഒരു സ്വകാര്യ ആശുപത്രിയിൽ ബിന്ദു ആൻജിയോഗ്രാം നടത്തിയത്.ചികിത്സയ്ക്കിടയിൽ ആൻജിയോഗ്രാം ചെയ്യുന്ന ഉപകരണം ഒടിഞ്ഞതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.ഇതേ തുടർന്ന്, ബിന്ദുവിനെ മറ്റൊരു ആശുപത്രിയിലെത്തിച്ച് ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയായിരുന്നു.
ശസ്ത്രക്രിയയിലൂടെ ഉപകരണത്തിന്റെ ഭാഗം ഹൃദയ വാൽവിൽ നിന്നും വിജയകരമായി നീക്കിയെങ്കിലും ആശുപത്രിയിൽ നിന്നും വീട്ടിലെത്തി ചികിത്സയിലിരിക്കെ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.ഉടനെ ആശുപത്രിയിൽ കൊണ്ടു പോയെങ്കിലും രക്ഷിക്കാനായില്ല. ശസ്ത്രക്രിയയ്ക്ക് ചെലവായ 2,60,000 രൂപ തിരികെ നൽകാമെന്ന് സ്വകാര്യ ആശുപത്രിയിലെ അധികൃതർ ബന്ധുക്കളെ അറിയിച്ചിട്ടുണ്ട്.
Discussion about this post