ഡൽഹി: നെഹ്രു കുടുംബത്തിന് നൽകി വരുന്ന എസ് പി ജി സുരക്ഷ പിൻവലിക്കാനുള്ള കഴിഞ്ഞ നവംബറിലെ കേന്ദ്രസർക്കാർ തീരുമാനത്തെ സാധൂകരിക്കുന്ന റിപ്പോർട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ചു. ഇതോടെ രാജ്യത്തെ ഏറ്റവും ശക്തമായ സുരക്ഷാ സംവിധാനം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മാത്രമായി ലഭ്യമാകാനാണ് സാദ്ധ്യത.
പ്രധാനമന്ത്രിയെയും മുൻ പ്രധാനമന്ത്രിയേയും അവരുടെ കുടുംബാംഗങ്ങളേയും സംരക്ഷിക്കാനായാണ് എസ്.പി.ജി രൂപീകരിച്ചിരിക്കുന്നത്. 1985ൽ പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാ ഗാന്ധിയുടെ വധത്തെ തുടര്‍ന്നാണ് എസ്.പി.ജി രൂപീകരിച്ചത്. നിലവില്‍ 3000 പേരാണ് സേനയിലുള്ളത്.
1989-ല്‍ വി പി സിംഗ് അധികാരത്തിലെത്തിയപ്പോള്‍ രാജീവ് ഗാന്ധിയുടെ സുരക്ഷ എടുത്തുമാറ്റിയിരുന്നു. എന്നാല്‍ 1991 ല്‍ രാജീവ് കൊല്ലപ്പെട്ടതോടെ എസ്.പി.ജി നിയമം ഭേദഗതി വരുത്തി മുന്‍ പ്രധാനമന്ത്രിമാര്‍ക്കും കുടുംബത്തിനും ചുരുങ്ങിയത് 10 വര്‍ഷത്തേക്കെങ്കിലും സുരക്ഷ നല്‍കാന്‍ തീരുമാനമെടുത്തിരുന്നു. 2003 ലെ ഭേദഗതിയുടെ അടിസ്ഥാനത്തിൽ കാലാവധി തീരുമാനിക്കാനുള്ള അവകാശം കേന്ദ്രസർക്കാരിന് ലഭ്യമായിരുന്നു.
ആഭ്യന്തര വകുപ്പിന്റെ അവലോകന യോഗത്തെ തുടർന്നാണ് എസ് പി ജിയുമായി ബന്ധപ്പെട്ട മുൻ തീരുമാനം കേന്ദ്രസർക്കാർ ശരിവെച്ചത്. ഈ സാഹചര്യത്തിൽ കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയോട് സർക്കാർ വസതി ഒഴിയാൻ ആവശ്യപ്പെട്ടത് വിവാദമായിരുന്നു.
Discussion about this post