റിയാദ് : കോവിഡിന്റെ വ്യാപനം മൂലം സൗദി അറേബ്യയിൽ കുടുങ്ങി കിടക്കുന്ന പ്രവാസികളെ തിരികെയെത്തിക്കുന്നതിനായുള്ള വന്ദേഭാരത് മിഷന്റെ നാലാംഘട്ട വിമാന സർവീസിന് ഇന്ന് തുടക്കമാവും.ഇന്ന് മുതൽ ജൂലൈ 10 വരെയുള്ള ദിവസങ്ങളിൽ സൗദിയിലെ റിയാദ്, ജിദ്ദ, ദമാം എന്നീ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ നിന്നും 11 വിമാനങ്ങളാണ് കേരളത്തിലേക്ക് സർവീസ് നടത്താൻ പോകുന്നത്.
ഇന്ന് റിയാദിൽ നിന്നും കോഴിക്കോട്ടേക്കും ദമാമിൽ നിന്നും കണ്ണൂരിലേക്കും രണ്ടു വിമാനങ്ങൾ സർവീസ് നടത്തും. ഇതുവരെ വന്ദേഭാരത് മിഷൻ സർവീസ് നടത്തിയതിലെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് നാലാം ഘട്ടത്തിൽ എയർ ഇന്ത്യ കേരളത്തിലേക്ക് സർവീസ് നടത്തുന്നത്.വന്ദേഭാരത് മിഷൻ വഴിയും ചാർട്ടേർഡ് വിമാനങ്ങൾ വഴിയും ഇരുപത്തിനാലായിരത്തോളം പേരാണ് ഇതുവരെ ഇന്ത്യയിലേക്ക് തിരികെയെത്തിയത്. കേരളത്തിലേക്കുള്ള കൂടുതൽ ചാർട്ടേർഡ് വിമാനങ്ങൾക്ക് അനുമതി ലഭിച്ചിട്ടുണ്ടെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.
Discussion about this post