മറയൂർ : കോവിഡ് ഭീതിയിൽ നീട്ടി വെച്ച വിവാഹം അതിർത്തിയിൽ വെച്ചു നടത്തി.ചിന്നാർ അതിർത്തിയിൽ വെച്ച് ചെണ്ടുവര ടോപ് ഡിവിഷൻ സ്വദേശി രാധികയുടെയും കോയമ്പത്തൂർ സ്വദേശി ജോണിന്റെയും വിവാഹമാണ് നടത്തിയത്.
മെയ് 17 ന് നടത്താൻ നിശ്ചയിച്ചിരുന്ന വിവാഹം കോവിഡ് ഭീതിയെ തുടർന്ന് വിവാഹം മാറ്റി വെയ്ക്കുകയായിരുന്നു.വിവാഹത്തിനായി വരൻ മാത്രമാണ് കേരള അതിർത്തിയിലേക്ക് എത്തിയത്.വിവാഹ ചടങ്ങുകളെല്ലാം നടത്തിയത് നടുറോഡിൽ പായ വിരിച്ചാണ്.കോവിഡ് മാനദണ്ഡങ്ങൾ എല്ലാം പാലിച്ചായിരുന്നു ചിന്നാറിൽ വിവാഹം നടന്നത്. മറയൂരിലെ ആരോഗ്യപ്രവർത്തകരും മുൻ എംഎൽഎ എ.കെ മണിയും വിവാഹത്തിൽ പങ്കെടുത്തു.
Discussion about this post