ഡൽഹി: അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്ന പാകിസ്ഥാനി ഹിന്ദു കുട്ടികൾക്ക് ക്രിക്കറ്റ് കിറ്റുകളും പുതപ്പുകളും സമ്മാനിച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. മജ്ലിസ് പാർക്ക് മെട്രോ സ്റ്റേഷന് സമീപം താമസിക്കുന്ന കുട്ടികൾക്കാണ് താരം കിറ്റുകൾ സമ്മാനിച്ചത്.
ഭാവിയിൽ ഈ കുട്ടികൾക്ക് വേണ്ടി ഇനിയും പലതും ചെയ്യാൻ ഉദ്ദേശിക്കുന്നതായി ഡൽഹി ബിജെപി എം പി ഗൗതം ഗംഭീറിന്റെ സുഹൃത്തും സഹതാരവും കൂടിയായിരുന്ന ധവാൻ വ്യക്തമാക്കി. പാകിസ്ഥാനിൽ നിന്ന് പലായനം ചെയ്ത നിരവധി ഹിന്ദു കുട്ടികൾ താമസിക്കുന്ന തെരുവുകളും താരം സന്ദർശിച്ചു. അഭയാർത്ഥികൾ നൽകിയ സ്നേഹവും സ്വീകരണവും തന്റെ മനസ്സു നിറച്ചതായും ധവാൻ ട്വീറ്റ് ചെയ്തു.
https://twitter.com/SDhawan25/status/1279374416980217856?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1279374416980217856%7Ctwgr%5E&ref_url=https%3A%2F%2Fwww.timesnownews.com%2Fsports%2Fcricket%2Farticle%2Fshikhar-dhawan-meets-pakistani-hindu-refugees-in-delhi-donates-crickets-kits-and-bedding-essentials%2F616531
അഭയാർത്ഥി ക്യാമ്പിൽ പ്രവർത്തിക്കുന്ന സുഹൃത്ത് വഴിയാണ് ഈ കുട്ടികളെക്കുറിച്ച് അറിയുന്നത്. ഇവർക്കായി ശൗചാലയങ്ങൾ നിർമ്മിച്ചു നൽകാൻ ഉദ്ദേശിക്കുന്നതായും ഭക്ഷണ വിതരണത്തിൽ സഹകരിക്കാൻ ആഗ്രഹിക്കുന്നതായും ഇന്ത്യൻ ഓപ്പണർ അറിയിച്ചു. തന്റെ വരുമാനത്തിൽ നിന്നും അർഹരായ ഇത്തരം കുട്ടികൾക്ക് ആശ്വാസം പകരാൻ സാധിക്കുന്നതിൽ ദൈവത്തിന് നന്ദി പറയുന്നുവെന്നും അതിഥികളെ സേവിക്കുന്നത് തന്റെ നാടിന്റെ സംസ്കാരമാണെന്നും ശിഖർ ധവാൻ വാർത്താ ഏജൻസിയോട് പറഞ്ഞു.
Discussion about this post