ഡൽഹി : ഇന്ത്യ-ചൈന ഈ വിഷയത്തിൽ രാഹുൽ ഗാന്ധിയുടെ സേനാവിരുദ്ധ പരാമർശങ്ങൾക്കെതിരെ ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി നദ്ദ രംഗത്ത്.”പ്രതിരോധ സ്റ്റാൻഡിങ് കമ്മിറ്റിയുടെ കഴിഞ്ഞ 11 യോഗങ്ങളിൽ, ഒറ്റ യോഗത്തിൽ പോലും രാഹുൽഗാന്ധി പങ്കെടുത്തിട്ടില്ല, ആകെ ചെയ്യാറ് സേനയുടെ ആത്മധൈര്യം ചോദ്യം ചെയ്യുക മാത്രമാണ്” എന്നാണ് ജെ.പി നദ്ദ വെളിപ്പെടുത്തിയത്.
രാഹുൽ ഗാന്ധിയെ പോലെ ഒരു പ്രതിപക്ഷ നേതാവ് ഒരിക്കലും ചെയ്യാൻ പാടില്ലാത്ത കാര്യമാണിതെന്ന് പറഞ്ഞ നദ്ദ പറഞ്ഞു.പാർലമെന്ററി കാര്യങ്ങളെക്കുറിച്ച് നന്നായി അറിയാവുന്ന നിരവധി നേതാക്കൾ കോൺഗ്രസിൽ ഉണ്ടെന്നും നിർഭാഗ്യവശാൽ ആ കുടുംബം ഇത്തരം നേതാക്കന്മാരെ വളരാൻ അനുവദിക്കാത്തതാണെന്നും നദ്ദ കൂട്ടിച്ചേർത്തു.
Discussion about this post