Monday, September 28, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
International

ഡാമുകൾ തുറന്നു വിട്ടു ചൈന, നൂറുകണക്കിന് മരണം : കോവിഡ് ഉറവിടമായ വുഹാൻ നഗരം പൂർണ്ണമായും വെള്ളത്തിനടിയിൽ, തെളിവുകൾ മറയ്ക്കാനാണെന്ന് റിപ്പോർട്ടുകൾ

by Brave India Desk
Jul 6, 2020, 02:04 pm IST
in International
Share on Facebook
Tweet
WhatsApp
Telegram

ചൈനയിൽ വൂഹാൻ നഗരത്തിലുൾപ്പെടെ പ്രളയം ഗുരുതരമാകുന്നു.ഇതുവരെ നൂറുകണക്കിനാൾക്കാർ പ്രളയത്തിൽ മരണപ്പെട്ടതായാണ് ചൈനീസ് ഔദ്യോഗിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.മരണസംഖ്യ അതിനേക്കാൾ വളരെയധികമാകും എന്നാണ് വിദഗ്ധാഭിപ്രായം.അനേക ലക്ഷം ആൾക്കാരെ വീടുകളിൽ നിന്ന് ഒഴിപ്പിച്ച് അഭയാർത്ഥി ക്യാമ്പുകളിലെത്തിച്ചു.ഏതാണ്ട് ഏഴു ലക്ഷത്തോളം ജനങ്ങൾ ഈ പ്രളയത്തിൽ ദുരിതമനുഭവിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.ആഴ്ചകളോളം നീണ്ടുനിന്ന അസാധാരണമായ പേമാരി കാരണം ഡാമുകൾ തുറന്നു വിട്ടതാണ് പ്രളയത്തിനു കാരണമായി ചൈനീസ് അധികൃതർ അറിയിച്ചിരിക്കുന്നത്.

യാങ്ട്സി നദിയിലുള്ള ത്രീ ഗോർജെസ് അണക്കെട്ട് (Three Gorges Dam ) തുറന്നു വിട്ടതാണ് പ്രളയത്തിന്റെ പ്രധാന കാരണമായി പറയുന്നത്.ലോകത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയാണ് ത്രീ ഗോർജെസ് അണക്കെട്ട് എന്നാണ് ചൈനയുടെ അവകാശവാദം.ഇതിന്റെ ഉദ്‌ഘാടന സമയത്ത് പതിനായിരം കൊല്ലത്തിലൊരിക്കലുണ്ടാകുന്ന പ്രളയത്തെപ്പോലും അതിജീവിക്കാൻ അണക്കെട്ടിനു കഴിയുമെന്നായിരുന്നു ചൈനയുടെ ഔദ്യോഗിക മാദ്ധ്യമങ്ങൾ അവകാശപ്പെട്ടിരുന്നത്.

Stories you may like

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

സിന്ധു ജലം തടഞ്ഞാൽ യുദ്ധം’; യുഎന്നിൽ ഇന്ത്യയ്‌ക്കെതിരെ വെല്ലുവിളിയുമായി ഷെഹ്ബാസ് ഷരീഫ്

എന്നാൽ, കൊല്ലങ്ങളായി ഈ അണക്കെട്ടിന്റെ ക്ഷമതയില്ലായ്മയെപ്പറ്റി സാമൂഹ്യ മാദ്ധ്യമങ്ങളിൽ ആശങ്കകൾ ഉയർന്നിരുന്നു.കഴിഞ്ഞ കൊല്ലം ഉപഗ്രഹചിത്രങ്ങൾ ഉപയോഗിച്ച് ചില ഇന്റർനെറ്റ് ഫോറങ്ങളിൽ ഈ അണക്കെട്ട് ഇടിഞ്ഞു കൊണ്ടിരിക്കുകയാണെന്ന് ചർച്ചകൾ നടന്നിരുന്നു.അണക്കെട്ട് വിദഗ്ധർ ഈ ചിത്രങ്ങൾ പരിശോധിച്ച ശേഷം അണക്കെട്ട് ദുർബലമാകുന്നുണ്ടാകാം എന്ന് സംശയവും പ്രകടിപ്പിച്ചിരുന്നു.എന്നാൽ, ചൈനീസ് ഔദ്യോഗികമാദ്ധ്യമങ്ങൾ ഈ സംശയങ്ങൾ അടിസ്ഥാനമില്ലാത്തതാണെന്നാണ് വാദിച്ചത്.

 

അണക്കെട്ട് തുറന്നുവിട്ടതുകാരണമുണ്ടായ പ്രളയത്തിൽ അനേക ലക്ഷമാൾക്കാർ ദുരിതത്തിലായതായാണ് റിപ്പോർട്ടുകൾ.ഹുംബെയ് പ്രവിശ്യയുടെ തലസ്ഥാനമായ വൂഹാൻ നഗരത്തിലാണ് പ്രളയം ഏറ്റവും ബാധിച്ചിരിക്കുന്നത്.മുന്നറിയിപ്പുകളില്ലാതെ ഡാമുകൾ തുറന്നതു വഴി ഇരച്ചെത്തിയ പ്രളയജലത്തിൽ കാറുകളുടേയും മറ്റു വാഹനങ്ങളുടേയും ചില്ലുകൾ തകർത്താണ് ആൾക്കാർ രക്ഷപെട്ടതെന്ന് ന്യൂയോർക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു.

പ്രളയത്തെപ്പറ്റിയുള്ള വീഡിയോകളും വാർത്തകളും സാമൂഹ്യമാദ്ധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിന് ചൈനീസ് സർക്കാർ വിലക്കേർപ്പെടുത്തിയതായി റിപ്പോർട്ടുകളുണ്ട്. എങ്കിലും ജനങ്ങൾ സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ രഹസ്യമായി വീഡിയോകളും മറ്റും പുറത്തു വിടുന്നുണ്ട്. മഴ കഠിനമായപ്പോൾ വെള്ളപ്പൊക്കമുണ്ടാകുമെന്ന് പല അന്താരാഷ്ട്ര ഏജൻസികളും മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും ചൈനീസ് സർക്കാർ മുൻകരുതലൊന്നുമെടുത്തിരുന്നില്ല.

കോവിഡ് 19നു കാരണമായ കൊറോണവൈറസിന്റെ ഉത്ഭവസ്ഥാനമായ വൂഹാൻ ഏതാണ്ട് മുഴുവനായി വെള്ളത്തിനടിയിലായെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നോവൽ കൊറോണവൈറസിന്റെ ഉറവിടത്തെപ്പറ്റിയും ഉത്ഭവത്തെപ്പറ്റിയും കൂടുതൽ അന്വേഷണം നടത്തണമെന്ന് ലോകമെമ്പാടുമുള്ള വിദഗ്ധർ വീണ്ടും ആവശ്യപ്പെട്ടിരിക്കുന്ന സമയത്ത് തന്നെ ഇതുപോലെ അണക്കെട്ടുകൾ തുറന്നു വിടുന്നത് ദുരുദ്ദേശപരമാണെന്നും കോവിഡ് രോഗത്തിന്റെ ഉറവിടത്തെപ്പറ്റിയുള്ള തെളിവുകൾ മറയ്ക്കാനാണെന്നും സാമൂഹ്യ മാദ്ധ്യമങ്ങളിൽ ചർച്ചകൾ ഉയരുന്നുണ്ട്.

 

Tags: Wuhanflood
Share288
Tweet
Send
Share

Latest stories from this section

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

Latest News

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിന് ലാൻഡിങ്ങിനിടെ അപകടം: യാത്രക്കാരും ജീവനക്കാരും സുരക്ഷിതർ

മണിപ്പൂരിലെ സംഘർഷം അവസാനിപ്പിക്കാൻ ഊർജ്ജിത നീക്കങ്ങൾ തുടർന്ന് കേന്ദ്രസർക്കാർ; ഗവർണറുടെ നേതൃത്വത്തിൽ സമാധാന സമിതി രൂപീകരിച്ചു

മണിപ്പൂരിൽ നാഗാ വംശജർക്ക് നേരെ അക്രമ പരമ്പര ; പ്രതിഷേധമായി സേനാപതിയിൽ 12 മണിക്കൂർ ഹർത്താലിന് ആഹ്വാനം ചെയ്ത് നാഗാ സംഘടന

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

അനന്തപുരിയിൽ രാജാവിന്റെ തേരോട്ടം ; വെസ്റ്റിൻഡീസിനെ തകർത്ത് ഇന്ത്യ

പ്രാണപ്രതിഷ്ഠയ്ക്കുള്ള ക്ഷണം ലഭിച്ചു; 22 ന് ശേഷം കുടുംബവുമൊത്ത് ക്ഷേത്രത്തിലെത്തും; പ്രാണപ്രതിഷ്ഠാ ചടങ്ങിൽ നിന്നും വിട്ട് നിൽക്കുമെന്ന് അഖിലേഷ് യാദവ്

2022-ലെ ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിലും ക്രമക്കേട് നടന്നു ; ആരോപണവുമായി അഖിലേഷ് യാദവ് ; തിരിച്ചടിച്ച് ബിജെപി

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies