തിരുവനന്തപുരം : കേരളത്തിൽ ഇന്ന് 193 പേർക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചു. വിവിധ ആശുപത്രികളിലായി രോഗമുക്തി നേടിയത് 167 പേരാണ്.മഞ്ചേരി, എറണാകുളം മെഡിക്കൽ കോളേജുകളിൽ ഓരോരുത്തർ വീതം മരിച്ചിട്ടുണ്ട്.
രോഗബാധ സ്ഥിരീകരിച്ചവരിൽ 92 പേർ വിദേശത്ത് നിന്നും വന്നവരാണ്.അന്യ സംസ്ഥാനങ്ങളിൽ നിന്നും വന്ന 65 പേർക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 35 പേർക്ക് സമ്പർക്കം വഴിയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.ലപ്പുറം ജില്ലയിൽ 35 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. പത്തനംതിട്ട 26, എറണാകുളം 25, ആലപ്പുഴ 15, കോഴിക്കോട് 15, തൃശൂര്‍ 14, കണ്ണൂര്‍ 11, കൊല്ലം 11, പാലക്കാട് 8, വയനാട് 8, തിരുവനന്തപുരം 7, ഇടുക്കി 6, കോട്ടയം 6, കാസര്‍ഗോഡ് 6 എന്നിങ്ങനെയാണ് മറ്റു ജില്ലകളിലെ കണക്കുകള്‍.
Discussion about this post