തിരുവനന്തപുരം: സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് ആരോപണ വിധേയനായ ഐടി സെക്രട്ടറി ശിവശങ്കരന്‍ അവധി അപേക്ഷ നല്‍കി. ദീര്‍ഘകാലത്തേക്കാണ് അവധിക്ക് അപേക്ഷ നല്‍കിയത് ആറുമാസത്തേ അവധിക്കാണ് അപേക്ഷ.ചീഫ് സെക്രട്ടറി അവധിക്ക് അപേക്ഷ മുഖ്യമന്ത്രിക്ക് കൈമാറി.മുഖ്യമന്ത്രിയുടെ നിർബന്ധ പ്രകാരമുള്ള അവധിയെന്ന് സൂചന.
ശിവശങ്കരെനെതിരായ ആരോപണം ശക്തമായതോടെ മുഖ്യമന്ത്രിയുടെ പിന്‍സിപ്പല്‍ സെക്രട്ടറിസ സ്ഥാനത്ത് നിന്ന് ശിവശങ്കരിനെ മാറ്റിയിരുന്നു. എന്നാല്‍ ഐടി സെക്രട്ടറി സ്ഥാനത്ത് ശിവശങ്കര്‍ തുടരുമെന്നായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം.
തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന വന്‍ സ്വര്‍ണ്ണക്കടത്തിന് ഐടി വകുപ്പ് ഉദ്യോഗസ്ഥ സ്വപ്‌ന സുരേഷിന് പങ്കുണ്ടെന്ന നിര്‍ണ്ണായക വിവരങ്ങളാണ് ഇന്നലെ പുറത്തുവന്നത്. സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയും പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശങ്കരുമായുള്ള ബന്ധത്തിന്റെ തെളിവുകളും പുറത്തുവന്നു കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് ശിവശങ്കരിനെ പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് നീക്കം ചെയ്തത്.
അതേസമയം കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന് ബന്ധമുണ്ടെന്ന ആരോപണം ശക്തമാകുകയാണ്. മുഖ്യമന്ത്രിയുടെ ഓഫിസിന് ഇതില്‍ ബന്ധമില്ലെങ്കില്‍ പിന്നെ എന്തിനാണ് സെക്രട്ടറിയെ തത്സ്ഥാനത്ത് നിന്ന നീക്കം ചെയ്തതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ചോദിച്ചു. കൃത്യമായ തെളിവിന്റെ അടിസ്ഥാനത്തിലാണ് ബിജെപി ഇക്കാര്യത്തില്‍ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
Discussion about this post