ഡൽഹി: ആഗോള മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും കോവിഡ് വാക്സിൻ പുറത്തിറക്കുകയെന്ന് ഐ.സി.എം.ആർ വ്യക്തമാക്കി. തദ്ദേശീയമായി വാക്സിൻ വികസിപ്പിക്കുമ്പോൾ, സുരക്ഷ, ഗുണമേന്മ, നിലവാരം എന്നിവയെല്ലാം കർശനമായി പാലിക്കുന്നുണ്ടെന്നും ഐ സി എം ആർ വിശദീകരിച്ചു.
കോ- വാക്സിൻ എന്ന പേരിൽ ഐ.സി.എം.ആറും ഭാരത് ബയോ ടെകും സംയുക്തമായാണ് വാക്സിൻ വികസിപ്പിക്കുന്നത്. വാക്സിൻ മനുഷ്യനിൽ പരീക്ഷിക്കുന്നതിന് ആവശ്യമായ അനുമതി, ഡ്രഗ്സ് കൺട്രോളർ ജനറൽ നൽകിക്കഴിഞ്ഞു. പൊതുജന ആരോഗ്യം കണക്കിലെടുത്ത്, ക്ലിനിക്കൽ ട്രയലുകൾ കാര്യക്ഷമമായി പൂർത്തിയാക്കേണ്ടതിൽ പ്രതിജ്ഞാബദ്ധമാണെന്നും ഐ സി എം ആർ വിശദീകരിച്ചു.
ആഗസ്റ്റ് മാസത്തിൽ തന്നെ കൊവിഡ് വാക്സിൻ അവതരിപ്പിക്കുമെന്ന് നേരത്തെ തന്നെ ഐ സി എം ആർ അറിയിച്ചിരുന്നു. സ്വാതന്ത്ര്യ ദിനമായ ആഗസ്റ്റ് പതിനഞ്ചിന് തന്നെ വാക്സിൻ പുറത്തിറങ്ങുമെന്നാണ് കരുതപ്പെടുന്നത്.
Discussion about this post