തിരുവനന്തപുരം: സ്വര്‍ണകടത്ത് കേസിലെ പ്രധാനകണ്ണി സന്ദീപ് നായര്‍ സിപിഎം പ്രവര്‍ത്തകനെന്ന് അമ്മ ഉമ . സന്ദീപ് സിപിഎം ബ്രാഞ്ച് അംഗമായിരുന്നുവെന്നും ഉഷ വ്യക്തമാക്കി.
സന്ദീപിന്റെ ഭാര്യയ്ക്കും തനിക്കും സ്വപ്നയെ അറിയാമെന്നും സന്ദീപിന്റെ അമ്മ ഉമ മാധ്യമങ്ങളോട് വെളുപ്പെടുത്തിയിട്ടുണ്ട്.
സ്വപ്നയെ താൻ നേരിട്ട് കണ്ടത് സന്ദീപിന്റെ കട ഉദ്ഘാടനത്തിന് മാത്രമാണ്. ഇവരെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിയില്ല. നേരത്തേ, സന്ദീപ് തിരുവനന്തപുരത്ത് തടിക്കടയിൽ ജീവനക്കാരനായിരുന്നു. സന്ദീപിന്റെ ഭാര്യയ്ക്ക് സ്വപ്നയെ നന്നായി പരിചയമുണ്ട്- ഉമ വ്യക്തമാക്കി.
അതേസമയം, സ്വർണക്കടത്ത് സംഘത്തിൽ സന്ദീപ് പ്രധാനകണ്ണിയായിരുന്നുവെന്നും സരിത്തിനൊപ്പം കള്ളക്കടത്തിൽ സന്ദീപും പങ്കെടുത്തിരുന്നുവെന്നുമാണ് കസ്റ്റംസ് കണ്ടെത്തൽ.സന്ദീപിന്റെ കടയാണ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ഉദ്ഘാടനം ചെയ്തത്.
നിലവില്‍ സന്ദീപ് ഒളിവിലാണ്. സ്വപ്നയ്ക്കൊപ്പമാണ് സന്ദീപും ഒളിവില്‍ കഴിയുന്നതെന്നാണ് കസ്റ്റംസ് സംശയിക്കുന്നത്. രണ്ടുപേരെയും പിടികൂടാനായി കസ്റ്റംസ് ഊര്‍ജ്ജിത ശ്രമം നടത്തുന്നുണ്ട്.












