ഹോളിവുഡില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ തരംഗം തീര്‍ത്ത് സുശാന്ത് രാജ്പുത്തിന്റെ ദില്‍ബച്ചാരെയുടെ ട്രെയിലര്‍ .ഹോളിവുഡ് ചിത്രം അവേഞ്ചേഴ്‌സിനെ കടത്തിവെട്ടിയാണ് സുശാന്ത് നായകനാവുന്ന ദില്‍ബച്ചാരെ ഇടിച്ചുകയറുന്നത്.
നാലുകോടിയിലേറെ പേര്‍ ഇതിനകം തന്നെ ട്രെയിലര്‍ കണ്ടുകഴിഞ്ഞു. ഇതുവരെ ചിത്രത്തിന് ലഭിച്ചത് 8.3 മില്യണ്‍ ലൈക് ആണ്. അവേഞ്ചേഴ്‌സിനെ മറികടന്നാണ് ഈ നേട്ടം.
2014 ല്‍ പുറത്തിറങ്ങിയ ‘ദ ഫോള്‍ട്ട് ഇന്‍ ഔര്‍ സ്റ്റാര്‍സ്’ എന്ന ഹോളിവുഡ് ചിത്രത്തിന്റെ റീമെയ്ക് ആണ് ദില്‍ ബച്ചാര. സൈഫ് അലിഖാന്‍ ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്. എ ആര്‍ റഹ്മാന്‍ ആണ് സംഗീതം. ജൂലൈ 24 ന് ഹോട്ട്സ്റ്റാറില്‍ ചിത്രം റിലീസ് ചെയ്യും.
സുശാന്ത് സിങ് രാജ്പുത്തിനോടുള്ള ആദരസൂചകമായി ദില്‍ ബേച്ചാര സൗജന്യമായി സ്ട്രീം ചെയ്യാന്‍ ഹോട്ട്സ്റ്റാര്‍ തീരുമാനിച്ചിട്ടുണ്ട്. ജൂലൈ 24ന് റിലീസ് ചെയ്യുന്ന ചിത്രം ഹോട്ട്സ്റ്റാര്‍ സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാത്തവര്‍ക്കും സൗജന്യമായി കാണാന്‍ കഴിയും. ചിത്രത്തിന്റെ ട്രെയിലര്‍ പങ്കുവച്ച് സംവിധായകന്‍ മുകേഷ് ഛബ്രയാണ് ഇക്കാര്യം അറിയിച്ചത്.













Discussion about this post