കശ്മീർ : അതിർത്തിയിൽ ഇന്ന് ഉദ്ഘാടനം ചെയ്യുന്നത് 6 പാലങ്ങൾ. പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് ആണ് ഉദ്ഘാടനം നിർവഹിക്കുക.കശ്മീർ മേഖലയിലെ അഖ്നൂർ പ്രവിശ്യയിലാണ് പാലങ്ങൾ നിർമ്മിക്കപ്പെട്ടിരിക്കുന്നത്.
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നിർമ്മിച്ച ഈ പാലങ്ങൾക്ക് ഏതാണ്ട് 43 കോടി രൂപയാണ് ചെലവ് വന്നിരിക്കുന്നത്. ജമ്മുകാശ്മീർ ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിൽ ഹൈവേകളിലെ ഗതാഗത സൗകര്യം വർധിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ 1,691 കോടി രൂപ കൂടി അനുവദിച്ചിട്ടുണ്ട്.
Discussion about this post