ഡൽഹി: ബോർഡർ റോഡ് ഓർഗനൈസേഷൻ ജമ്മു കശ്മീരിൽ നിർമ്മിച്ച ആറ് പാലങ്ങൾ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് ഇന്ന് ഉദ്ഘാടനം ചെയ്യും. 43 കോടി രൂപ മുതൽ മുടക്കിലാണ് പാലങ്ങൾ നിർമ്മിച്ചിരിക്കുന്നത്. നാല് പാലങ്ങൾ അഖ്നൂർ മേഖലയിലും രണ്ടെണ്ണം ജമ്മു -രാജ്പുര മേഖലയിലുമാണ് നിർമ്മിച്ചിരിക്കുന്നതെന്ന് പ്രതിരോധ മന്ത്രാലയ വക്താവ് അറിയിച്ചു.
അതേസമയം കശ്മീരിന്റെ സമഗ്രമായ വികസനത്തിനും അടിയന്തര ഘട്ടത്തിലെ സേനയുടെ അനായസമായ വിന്യാസത്തിനുമായി മേഖലയിലെ ചെറുതും വലുതുമായ മുഴുവൻ പാതകളും നവീകരിക്കാനും പുതിയ ഹൈവേ അടക്കമുള്ളവ നിർമ്മിക്കാനുമാണ് കേന്ദ്രസർക്കാരിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി കഴിഞ്ഞ മാസം 1,691 കോടി രൂപയുടെ പദ്ധതിക്ക് കേന്ദ്രം അനുമതി നൽകിയിരുന്നു.
ഉത്തരാഖണ്ഡിലെയും ജമ്മു കശ്മീരിലെയും തന്ത്രപ്രധാന മേഖലകളിലെ പാതകളുടെ നിർമ്മാണം ബോർഡർ റോഡ് ഓർഗനൈസേഷനെയാണ് ഏൽപ്പിച്ചിരിക്കുന്നത്.
Discussion about this post