കൊച്ചി : സ്വപ്നയ്ക്ക് സഹായങ്ങൾ ചെയ്തുകൊടുത്തവരിൽ ചില കോൺഗ്രസ് നേതാക്കളുമുമുണ്ടെന്ന് ബിജെപി വക്താവ് അഡ്വ.ബി ഗോപാലകൃഷ്ണൻ.യുഎഇ കോൺസുലേറ്റിൽ സ്വപ്നയ്ക്ക് ജോലി വാങ്ങികൊടുത്തത് കോൺഗ്രസ് ഭരണകാലത്ത് സിവിൽ ഏവിയേഷൻ മന്ത്രിയായിരുന്ന കെ വി വേണുഗോപാൽ ആണെന്ന് ഈ പ്രസ്താവനയ്ക്കു തെളിവായി അഡ്വ.ബി ഗോപാലകൃഷ്ണൻ ചൂണ്ടിക്കാട്ടി.
ഈ വിഷയത്തിൽ സിപിഎമ്മും കോൺഗ്രസ്സും തമ്മിലുള്ള അന്തർധാര സജീവമായതിനാൽ ഇരു പാർട്ടികളും തമ്മിൽ രമ്യമായ പരിഹാരം ഉണ്ടാക്കാൻ ഇടയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.കോൺഗ്രസിന്റെ കൈപ്പത്തി സ്വപ്നസുന്ദരികളെ മാറോടണച്ച കൈപ്പത്തി കൂടിയാണ്.സ്വർണക്കടത്തു കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ പങ്ക് അന്വേഷിക്കുന്നതോടൊപ്പം കോൺഗ്രസ് നേതാക്കളുടെയും പങ്ക് അന്വേഷിക്കണമെന്ന് അഡ്വ.ബി ഗോപാലകൃഷ്ണൻ പറഞ്ഞു.സ്വപ്ന സുരേഷിനെ ഒളിപ്പിക്കുന്ന കരങ്ങളിൽ കോൺഗ്രസ് നേതാവ് കെ സി വേണുഗോപാലും ഉണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
Discussion about this post