കഠ്മണ്ഡു : ദൂരദർശൻ ഒഴികെയുള്ള ഇന്ത്യയുടെ വാർത്താ ചാനലുകളെല്ലാം നിരോധിച്ച് നേപ്പാൾ.നേപ്പാളിനെയും നേപ്പാളിലുള്ള രാഷ്ട്രീയ നേതാക്കളെയും മോശമായി ചിത്രീകരിക്കുന്നുവെന്നാരോപിച്ചാണ് ഇന്ത്യയുടെ സ്വകാര്യ വാർത്താ ചാനലുകളെല്ലാം നേപ്പാൾ നിരോധിച്ചത്.നേപ്പാളിന്റെ ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായ യുബരാജ് ഖാടിവാഡയാണ് ഇക്കാര്യം വാർത്താ സമ്മേളനത്തിലൂടെ മാധ്യമങ്ങളെ അറിയിച്ചത്.
നേപ്പാൾ പ്രധാന മന്ത്രിയായ കെ.പി ശർമ ഒലി, നേപ്പാളിലെ ചൈനീസ് അംബാസിഡറായ ഹൗ യാൻഖി എന്നിവരെ കുറിച്ചുള്ള പരിപാടികൾ ഇന്ത്യയിലെ ചില സ്വകാര്യ വാർത്താ ചാനലുകളിൽ സംപ്രേഷണം ചെയ്തിരുന്നു.അതിനു പിന്നാലെയാണ് നേപ്പാളിന്റെ ഈ തീരുമാനം.ഇന്ത്യയിലെ വാർത്താ ചാനലുകൾ നിരോധിക്കുന്നത് സംബന്ധിച്ച് നേപ്പാൾ സർക്കാർ ഇതുവരെ ഔദ്യോഗിക ഉത്തരവൊന്നും പുറത്തിറക്കിയിട്ടില്ല.
Discussion about this post