തിരുവനന്തപുരം; സ്വര്‍ണ്ണക്കടത്ത് കേസില്‍ കേരളത്തില്‍ യുവജന സംഘടനകളുടെ പ്രതിഷേധം ശക്തമാകുന്നു.മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധ സമരം. പല ജില്ലകളിലും പ്രതിഷേധക്കാരും പോലീസും തമ്മില്‍ ഏറ്റമുട്ടലുണ്ടായി. തിരുവനന്തപുരത്ത് കേസിലെ മുഖ്യകണ്ണി സന്ദീപിന്റെ വര്‍ക്ക്‌ഷോപ്പിലേക്കാണ് യുവമോര്‍ച്ച പ്രതിഷേധം നടത്തിയത്. വര്‍ക്ക്‌ഷോപ്പിന് തൊട്ടുമുന്‍പില്‍വെച്ച് പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു.
കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച നടത്തി. പിണറായിയിലെ മമ്പുറത്ത് നിന്നാണ് പ്രതിഷേധം ആരംഭിച്ചത്. മുഖ്യമന്ത്രിയുടെ ഛായചിത്രത്തില്‍ ചെരുപ്പുമാലയണിയിച്ചാണ് പ്രതിഷേധ പ്രകടനം ആരംഭിച്ചത്. പ്രതിഷേധപ്രകടനം പോലീസ് തടഞ്ഞു.പോലീസും പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
കോട്ടയത്തും കോഴിക്കോടും യുവമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധം നടത്തി. കോട്ടയത്ത് ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ച പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. കലട്രേറ്റിന് ഉള്ളിലേക്ക് പ്രവര്‍ത്തകര്‍ കയറി. യുവ മോര്‍ച്ച ജില്ലാ പ്രസിഡന്റ് സോബിന്‍ ലാല്‍ ഉള്‍പ്പെടെ ഉള്ളവര്‍ ആണ് കലട്രേറ്റിലേക്ക് ബാരിക്കേഡ് മറികടന്നു ചാടിയത്
Discussion about this post