തിരുവനന്തപുരം : സ്വർണക്കടത്ത് കേസിൽ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ എഫ്ഐആർ പുറത്ത്. കസ്റ്റംസ് അറസ്റ്റ് ചെയ്ത് പി.ആർ സരത്താണ് കേസിലെ ഒന്നാം പ്രതി.സ്വപ്ന സുരേഷ് രണ്ടാം പ്രതിയാണ്.
യു.എ.പി.എയിലെ ഗുരുതര വകുപ്പുകൾ ചുമത്തിയാണ് എൻഐഎ ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.16,17,18 എന്നാൽ ഭീകര പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള ഗുരുതരമായ വകുപ്പുകളാണ് ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസായതിനാൽ എൻഐഎ ചാർജ് ചെയ്തിരിക്കുന്നത്. വിമാനത്താവളത്തിലൂടെ കഴിഞ്ഞ ആറ് മാസത്തിനകം വന്നത് 8 ബാഗുകളാണെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു.
Discussion about this post