കേരളത്തിൽ ഇന്ന് 416 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.കേരളത്തിൽ ആദ്യമായാണ് രോഗബാധ 400 കടക്കുന്നത്. രോഗബാധിതരിൽ 123 പേർ വിദേശത്ത് നിന്നും വന്നവരാണ്.51 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്.129 പേർക്ക് രോഗം റിപ്പോർട്ട് ചെയ്ത തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും അധികം രോഗികൾ.112 പേരാണ് ഇന്ന് രോഗമുക്തി നേടിയിരിക്കുന്നത്.
സംസ്ഥാനത്ത് ഇതാദ്യമായാണ് രോഗികളുടെ പ്രതിദിന കണക്ക് നാനൂറ് കഴിയുന്നത്. ഇത് വലിയ ആശങ്കയുണ്ടാക്കുന്ന കണക്കാണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.മാത്രമല്ല, സമ്പർക്കത്തിലൂടെയുള്ള രോഗബാധയും ഇന്ന് സംസ്ഥാനത്ത് വളരെ കൂടുതലാണ്
Discussion about this post