മാസിഡോണിയ: മെഡിറ്ററേനിയന്‍ കടലിലൂടെ യൂറോപ്പിലേക്ക് നീങ്ങുന്ന അഭയാര്‍ഥികളുടെ എണ്ണം പെരുകുന്നു. മാസിഡോണിയയുടെ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരെ തടയുന്ന നടപടി ഉപേക്ഷിച്ചതോടെ ആയിരങ്ങള്‍ ഗ്രീസില്‍നിന്ന് മാസിഡോണിയയിലേക്കു പ്രവഹിച്ചു. ആഭ്യന്തര യുദ്ധത്തില്‍ തകര്‍ന്ന സിറിയ അടക്കമുള്ള പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നാണ് പ്രധാനമായും കുടിയേറ്റക്കാരെത്തുന്നത്.
ഭരണകൂടവിരുദ്ധ പോരാട്ടങ്ങളും ഐ.എസ് തീവ്രവാദികളുടെ ആക്രമണങ്ങളും അരങ്ങേറുന്ന സിറിയയില്‍നിന്നുമാണ് കൂടുതല്‍പേര്‍ യൂറോപ്പിലേക്കത്തെുന്നതെന്ന് യു.എന്‍ കണക്കുകള്‍ .കുടിയേറ്റക്കാരെ തടയാന്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് അടച്ച മാസിഡോണിയന്‍ അതിര്‍ത്തികവാടങ്ങള്‍ തുറന്നതോടെ കുടിയേറ്റക്കാരുടെ പ്രവാഹമായി.
പശ്ചിമേഷ്യയിലും ഉത്തരാഫ്രിക്കയിലും സംഘര്‍ഷങ്ങള്‍ ശക്തിപ്രാപിച്ചതാണ് സുരക്ഷതേടിയുള്ള ആയിരങ്ങളുടെ കുടിയേറ്റത്തിനു പിന്നില്‍. പ്രതിദിനം ശരാശരി രണ്ടായിരം കുടിയേറ്റക്കാരാണു തൊഴിലും മെച്ചപ്പെട്ട ജീവിതവും തേടി കടല്‍മാര്‍ഗം ഗ്രീസിലൂടെ മാസിഡോണിയയിലെത്തുന്നത്. ഇവിടെനിന്നു സെര്‍ബിയ വഴി ഹംഗറിയിലേക്കും അവിടെനിന്നു പശ്ചിമ യൂറോപ്പിലേക്കുമാണ് പ്രവാഹം.
ബോട്ടുകളില്‍ കുത്തിനിറച്ച നിലയില്‍ കടലില്‍ കണ്ടെത്തിയ 4400 കുടിയേറ്റക്കാരെ ഇറ്റലിയുടെ തീരസേന കരയിലെത്തിച്ചു. കടലില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായി ഇറ്റലി, നോര്‍വെ, അയര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളുടെ നാവിക വ്യോമ സേനകള്‍ സംയുക്തമായി തിരച്ചില്‍ തുടരുന്നുണ്. അഭയാര്‍ഥികള്‍ തങ്ങളുടെ രാജ്യത്തത്തെുന്നത് ഏതു വിധേനയും നേരിടാനുള്ള ഒരുക്കത്തിലാണ് യൂറോപ്യന്‍ രാജ്യങ്ങള്‍. വിഷയം യൂറോപ്യന്‍ യൂണിയന് ചര്‍ച്ച ചെയ്യണമെന്ന് വിവിധ രാജ്യങ്ങള്‍ ആവശ്യപ്പെട്ടു.
Discussion about this post