Saturday, September 20, 2025
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News International

ചൈനീസ് വൈറസും ലോകാരോഗ്യസംഘടനയും. ഒത്തുകളിയുടെ രഹസ്യക്കാഴ്ചകൾ- സ്പെഷ്യൽ റിപ്പോർട്ട്

by Brave India Desk
Jul 12, 2020, 10:50 am IST
in International
Share on FacebookTweetWhatsAppTelegram

ചൈനയിലെ വൂഹാനിൽ നിന്ന് പടർന്ന നോവൽ കൊറോണ വൈറസിന്റെ വ്യാപനത്തിന്റെ ആദ്യകാലം മുതൽക്ക് തന്നെ സംശയാസ്പദമായ നിലപാടുകളാണ് ലോകാരോഗ്യസംഘടന എടുത്തിട്ടുള്ളത്. ഇത് മനുഷ്യനിൽ നിന്ന് മനുഷ്യനിലേക്ക് പടരുന്നതല്ലെന്ന അറിയിപ്പ് നൽകുക വഴി ഈ വൈറസിന്റെ വ്യാപനം ലോകം മുഴുവൻ ഉണ്ടാകാൻ ലോകാരോഗ്യസംഘടന കാരണമായിട്ടുണ്ടെന്ന് വലിയ ആരോപണങ്ങൾ ഉയർന്നിരുന്നു.അന്നു മുതൽ ചൈനയെ സഹായിക്കുന്ന നിലപാടുകളെടുത്ത ലോകാരോഗ്യസംഘടനയ്ക്കെതിരേ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾട് ട്രമ്പ് ഉൾപ്പെടെയുള്ളവർ തുറന്ന് സംസാരിച്ചിരുന്നു. അമേരിക്ക ലോകാരോഗ്യസംഘടനയ്ക്ക് നൽകുന്ന ധനസഹായം നിർത്തലാക്കാനും തീരുമാനിച്ചിരുന്നു.

ലോകാരോഗ്യസംഘടനയുടെ തലവൻ തെർഡോസ് ഗെബ്രേയേസുസിനെതിരേയും ശക്തമായ ആരോപണങ്ങളാണ് ആദ്യം മുതൽ ഉയർന്നത്. ചൈനയുടെ കൈയ്യാളായി പ്രാവർത്തിക്കുകയാണ് എന്നായിരുന്നു ഏറ്റവും വലിയ ആരോപണം. സമയത്ത് വേണ്ട ഉപദേശങ്ങൾ ജനങ്ങൾക്ക് നൽകുന്നതിൽ ലോകാരോഗ്യസംഘടന പരാജയപ്പെട്ടു മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ല എന്ന ആദ്യ അറിയിപ്പ് മാത്രമല്ല, അടുത്തിടെ വരെ മുഖാവരണം ധരിക്കുന്നതിനായി ജനങ്ങൾക്ക് ഉപദേശം നൽകുന്നതിലും കൊടിയ അലം‌ഭാവമാണ് ലോകാരോഗ്യസംഘടന നടത്തിയത്.

Stories you may like

പാക് ആണവായുധങ്ങൾ ആവശ്യമെങ്കിൽ സൗദി അറേബ്യക്ക് നൽകും ; ഇസ്രായേലിനെതിരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി

പെണ്ണെഴുത്താണോ വേണ്ട..സ്ത്രീകളെഴുതിയ പുസ്തകങ്ങൾ പാഠ്യപദ്ധതിയിൽ നിന്ന് നിരോധിച്ച് താലിബാൻ

മുഖാവരണം ധരിക്കുന്നത് കോവിഡ് വരുന്നത് തടയില്ല എന്ന നിലപാടായിരുന്നു അവർക്കുണ്ടായിരുന്നത്. രണ്ട് മീറ്ററിനപ്പുറം കോവിഡ് അണുക്കളെ വഹിക്കുന്ന തുള്ളികൾ സഞ്ചരിക്കില്ല എന്നായിരുന്നു അവർ പറഞ്ഞിരുന്നത്. എന്നാൽ കഴിഞ്ഞ ആഴ്ച 239 പ്രധാന ശാസ്ത്രജ്ഞർ ഒപ്പിട്ട് ഈ കടും പിടിത്തം ഒഴിവാക്കണമെന്ന് ലോകാരോഗ്യസംഘടനയ്ക്ക് കത്തയക്കുകയും കോവിഡ് മഹാമാരി വായുവിലൂടെ പകരുന്നതാണെന്ന് അംഗീകരിക്കണം എന്ന് ആവശ്യപ്പെടുകയും ചെയ്തു. അവസാനം മനസ്സില്ലാമനസ്സോടെ കഴിഞ്ഞ ദിവസം കോവിഡ് വായുവിലൂടെ “പകർന്നേക്കാം” എന്ന് ഡബ്ല്യു എച് ഓ ഉപദേശം പുറപ്പെടുവിച്ചു.

അടുത്തതായി തരം താണ രാഷ്ട്രീയം കളിക്കാനും ഇന്ത്യയെപ്പോലെ ഒരു രാജ്യത്ത് വിഘടന വാദമുയർത്തിവിടാൻ വേണ്ടുന്ന നിലയിൽ പ്രസ്താവനകളിറക്കാനും ലോകാരോഗ്യസംഘടന മടിച്ചില്ല. കഴിഞ്ഞ ദിവസം ലോകാരോഗ്യസംഘടന പറഞ്ഞത് തെക്കൻ കൊറിയ, സ്പെയിൻ, ധാരാവി എന്നിവിടങ്ങളിലെ കോവിഡ് നിയന്ത്രണ പ്രവർത്തനങ്ങൾ നല്ലതാണ് എന്നായിരുന്നു. ചൈനയുടെ പ്രൊപ്പഗാണ്ടയുടെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടാണ് തെക്കൻ കൊറിയ, സ്പെയിൻ എന്നീ രാജ്യങ്ങൾ പറഞ്ഞപ്പോൾ അതിനൊപ്പം ഇന്ത്യയിലെ ഒരു സംസ്ഥാനത്തിലെ ഒരു പ്രത്യേക നഗരത്തിലെ തെരുവിന്റെ പേരു മാത്രം എടുത്ത് പറഞ്ഞത് എന്നാണ് നയതന്ത്ര നിരീക്ഷകർ അഭിപ്രയപ്പെട്ടത്.

ഇന്ത്യയിലെ ധാരാവി എന്നായിരുന്നില്ല മുംബൈയിലെ ധാരാവി എന്നായിരുന്നു ലോകാരോഗ്യസംഘടനയുടെ പ്രസ്താവനയിൽ പറഞ്ഞതും. ഇന്ത്യയിലെ പ്രത്യേക സ്ഥലങ്ങള്‍ അതുപോലെ പറഞ്ഞ് മുഴുവൻ ഇന്ത്യയുടെ കോവിഡ് പ്രതിരോധശ്രമങ്ങളെ ഇകഴ്ത്താനുള്ള ചൈനയുടെ പ്രത്യേക അടവാണിതെന്ന് ഏതാണ്ട് വ്യക്തമാണെന്ന് നയതന്ത്രവിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു.

കോവിഡിന് വാക്സിൻ കണ്ടെത്താനുള്ള ഇന്ത്യൻ ശ്രമങ്ങളെ ഇകഴ്ത്തിക്കാട്ടാനും ലോകാരോഗ്യസംഘടനയുടെ ശാസ്ത്ര വിഭാഗം തലൈവി സൗമ്യ സ്വാമിനാഥൻ കഴിഞ്ഞ ദിവസം ശ്രമിച്ചിരുന്നു. ഇന്ത്യക്കാരി തന്നെയായ അവരും ആഗോള തലത്തിൽ വലിയ വിമർശനം നേരിട്ടുകൊണ്ടിരിക്കുന്ന വ്യക്തിയാണ്. കടും പിടിത്തം ഒഴിവാക്കി കോവിഡ് വായുവിലൂടെ പകരുന്ന രോഗമാണെന്ന് അംഗീകരിക്കാൻ അവരോട് ശാസ്ത്രലോകം അതിശക്തമായി ആവശ്യപ്പെട്ടിട്ടും അംഗീകരിക്കാൻ അവരുടെ നേതൃത്വത്തിലുള്ള ലോകാരോഗ്യസംഘടനാ ഗവേഷകർ തയ്യാറായിരുന്നില്ല.

ഇന്ന് ലോകാരോഗ്യസംഘടനയുടെ ചൈനാ പക്ഷപാതത്തിനെപ്പറ്റിയുള്ള ഏറ്റവും പുതിയ വാർത്തയാണ് ആഗോള മാദ്ധ്യമങ്ങൾ പുറത്തുവിട്ടിരിക്കുന്നത്. നോവൽ കൊറോണ വൈറസിന്റെ ഉത്ഭവത്തെപ്പറ്റിയുള്ള അന്വേഷണത്തിനായി ചൈനയിലെ വൂഹാൻ സന്ദർശിക്കാൻ പോകുന്ന ഗവേഷകർ വൂഹാനിലെ വിവാദ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിക്കില്ല എന്നതാണ് ശാസ്ത്രലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഈ രഹസ്യ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നാണ് നോവൽ കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് അനേകം ശാസ്ത്രജ്ഞർ ഇതിനകം അഭിപ്രായപ്പെട്ടിരുന്നു. ചൈനയുടെ ജൈവായുധം ആണ് ഈ വൈറസ് എന്നുവരെ അഭിപ്രായങ്ങളുയർന്നു. ആ സാഹചര്യത്തിൽ വൂഹാൻ സന്ദർശിക്കുന്ന ഡബ്ള്യു എച് ഓ സംഘം ഈ സ്ഥാപനം സന്ദർശിക്കുന്നതേയില്ല എന്നത് അത്ഭുതകരമാണെന്ന് ശാസ്ത്രജ്ഞർ അഭിപ്രായപ്പെട്ടു.

“ഈ അന്വേഷണത്തിന് എന്തെങ്കിലും വിശ്വാസ്യത ഉണ്ടാകണമെങ്കിൽ ലബോറട്ടറി വഴിയാണ് ഈ വൈറസ്‌ മനുഷ്യരിലെത്തിയതെന്നതിന് അന്വേഷണം നടന്ന് ശരിയോ തെറ്റോ എന്ന് തൃപ്തികരമായ ഉത്തരം കണ്ടെത്തിയിരിക്കണം. ലബോറട്ടറിയിൽ വച്ച് വ്യതിയാനങ്ങൾ വരുത്തിയ വൈറസുകൾ ഭാവിയിലും ഇതുപോലെ മഹാമാരികളാകുമോ എന്നതിന് വ്യക്തമായ ഉത്തരം ലഭിക്കേണ്ടത് അത്യാവശ്യമാണ്”. ഓസ്ട്രേലിയയിലെ അഡലൈഡ് സർവകലാശാലയിലെ പ്രൊഫസറും കോവിഡ് മഹാമാരിക്ക് വാക്സിൻ കണ്ടെത്തിയവരിൽ ഒരു ശാസ്ത്രജ്ഞനുമായ നിക്കോലായ് പെട്രോവ്സ്കി പറയുന്നു.

കൊവിഡ് 19 രോഗമുണ്ടാക്കുന്ന വൈറസിന്റെ ജനിതകത്തോട് 96.2% സാദൃശ്യമുള്ള RaTG13 എന്ന ഒരു വൈറസിനെ ഈ പരീക്ഷണശാലയിൽ ചൈന സൂക്ഷിച്ചിരുന്നു എന്ന് അവർ തന്നെ സമ്മതിച്ചിട്ടുണ്ട്. വവ്വാൽ വനിത എന്നറിയപ്പെട്ടിരുന്ന ശാസ്ത്രജ്ഞ ഷി സെങ്ക്ലി ഒരു പ്രബന്ധത്തിൽ ഈ വൈറസിനെപ്പറ്റി കോവിഡ് മഹാമാരിക്ക് മുൻപേ ആഗോള ശാസ്ത്ര ജേർണലായ നേച്ചറിൽ പ്രബന്ധങ്ങൾ പ്രസിദ്ധീകരിച്ചിരുന്നു.

നോവൽ കൊറോണ വൈറസ് ഉണ്ടാകുന്നതിൽ പരീക്ഷണശാലകൾ കാരണമായേക്കാം എന്ന് മറച്ചുപിടിച്ച രീതിയിലെങ്കിലും ചൈന പലതവണ പറഞ്ഞിട്ടുണ്ട്. ചൈനയിലെ ഒരു ഖനിയിൽ തൊഴിലാളികൾക്ക് വന്ന പ്രത്യേക ശ്വാസകോശ അണുബാധ ഉണ്ടാക്കിയ വൈറസും വൂഹാൻ പരീക്ഷണശാലയിൽ സൂക്ഷിച്ചിരുന്ന RaTG13 വൈറസും ഒന്നുതന്നെയെന്ന് പീറ്റർ ഡാസക് എന്ന ബ്രിട്ടീഷ്-അമേരിക്കൻ ശാസ്ത്രജ്ഞൻ അഭിപ്രായപ്പെട്ടു.

ഏപ്രിൽ മാസത്തിൽത്തന്നെ വൂഹാൻ വൈറോളജി രഹസ്യപരീക്ഷണശാലയിൽ കയറാൻ ആഗോളസംഘത്തെ ചൈന അനുവദിച്ചിരുന്നില്ല. ഇത്രയുമായിട്ടും ലോകാരോഗ്യസംഘടനയുടെ ശാസ്ത്രജ്ഞർ ഈ പരീക്ഷണശാലയിൽ അന്വേഷണം നടത്തിയില്ല എന്നത് ആശ്ചര്യകരമാണ് എന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. ചൈനയുടെ പിണിയാളുകളായാണ് ലോകാരോഗ്യസംഘടന പ്രവർത്തിക്കുന്നതെന്നും അവർ ഈ മഹാമാരി ലോകം മുഴുവൻ പരത്താൻ ചൈനയെ സഹായിക്കുകയാണ് ചെയ്തതെന്നും അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രമ്പ് അഭിപ്രായപ്പെട്ടിരുന്നു.

ബ്രിട്ടീഷ് അമേരിക്കൻ സർവകലാശാലകൾ ചൈനയുടെ ദുർനടപടികളേപ്പറ്റി തുറന്ന് പറയാൻ മടിക്കരുതെന്ന് ഈയിടെ ബ്രിട്ടീഷ് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. ബ്രിട്ടീഷ് അമേരിക്കൻ സർവകലാശാലകൾക്ക് വർഷാവർഷം ചൈന കോടിക്കണക്കിനു ഡോളർ സംഭാവന നൽകാറുണ്ട്. ഇത് കുറയുമെന്ന് ഭയന്ന് ബ്രിട്ടിഷ് അമേരിക്കൻ സർവകലാശാലകൾ ചൈനയുടേ മനുഷ്യാവകാശധ്വംസനങ്ങളെ പറ്റി പറയാൻ മടിക്കുന്നു എന്നാണ് വിദഗ്ധർ അഭിപ്രായപ്പെട്ടത്. ആഗോള സ്ഥാപനങ്ങളെയൊക്കെ ചൈന എങ്ങനെയാണ് വരുതിയിലാക്കിയിരിക്കുന്നതെന്നതിന്റെ ഏറ്റവും മികച്ച ഉദാഹരണമാണിത്.

എന്തായാലും ഡാം തുറന്നുവിട്ട് വൂഹാൻ നഗരം മുഴുവൻ വെള്ളപ്പൊക്കമുണ്ടാക്കി കഴുകിയെടുത്ത ശേഷമാണ് ചൈന ലോകാരോഗ്യസംഘടനാ ഗവേഷകരെ അന്വേഷണത്തിന് അനുവദിച്ചത് തന്നെ. കൃത്രിമ വെള്ളപ്പൊക്കമുണ്ടാക്കി കഴുകിയെടുത്ത വൂഹാൻ നഗരത്തിൽ നിന്ന് ഇനിയൊന്നും കണ്ടെത്തുക സാദ്ധ്യവുമല്ല. ഒന്നുറപ്പാണ് കോവിഡ് മഹാമാരിയുടേ കാരണമായി എന്തോ മറച്ചുവയ്ക്കാൻ ചൈനീസ് ഗവണ്മെന്റിനുണ്ട്. അത് മനപ്പൂർവമാണോ അബദ്ധമാണോ എന്ന് മാത്രമേ തെളിയേണ്ടതുള്ളൂ.

Tags:
Share19TweetSendShare

Latest stories from this section

കണ്ടില്ലേ? ഭൂകമ്പം വന്നതുപോലെ എല്ലാം തകർന്നു ; ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന എൽഇടി ആസ്ഥാനത്തിന്റെ വീഡിയോയുമായി ലഷ്കർ ഭീകരൻ

കണ്ടില്ലേ? ഭൂകമ്പം വന്നതുപോലെ എല്ലാം തകർന്നു ; ഓപ്പറേഷൻ സിന്ദൂറിൽ തകർന്ന എൽഇടി ആസ്ഥാനത്തിന്റെ വീഡിയോയുമായി ലഷ്കർ ഭീകരൻ

യുഎസിൽ ഇന്ത്യൻ ടെക്കിയെ വെടിവെച്ചു കൊന്ന് പോലീസ് ; വിദേശകാര്യ മന്ത്രിയുടെ സഹായം തേടി കുടുംബം

യുഎസിൽ ഇന്ത്യൻ ടെക്കിയെ വെടിവെച്ചു കൊന്ന് പോലീസ് ; വിദേശകാര്യ മന്ത്രിയുടെ സഹായം തേടി കുടുംബം

കൂടെ നിന്ന് ചതിച്ചല്ലേ? പാകിസ്താന് ഐക്യരാഷ്ട്രസഭയിൽ പണികൊടുത്ത് അമേരിക്ക ; ചൈനയ്ക്കും കിട്ടിയത് മുട്ടൻ പണി

കൂടെ നിന്ന് ചതിച്ചല്ലേ? പാകിസ്താന് ഐക്യരാഷ്ട്രസഭയിൽ പണികൊടുത്ത് അമേരിക്ക ; ചൈനയ്ക്കും കിട്ടിയത് മുട്ടൻ പണി

ഇസ്രായേലിന്റെ വ്യോമപ്രതിരോധത്തിന് ഇനി ‘അയൺ ബീം’ ; ലോകത്തിലെ ആദ്യത്തെ ലേസർ ഇന്റർസെപ്റ്റർ വിജയകരമായി പരീക്ഷിച്ച് ഇസ്രായേൽ

ഇസ്രായേലിന്റെ വ്യോമപ്രതിരോധത്തിന് ഇനി ‘അയൺ ബീം’ ; ലോകത്തിലെ ആദ്യത്തെ ലേസർ ഇന്റർസെപ്റ്റർ വിജയകരമായി പരീക്ഷിച്ച് ഇസ്രായേൽ

Discussion about this post

Latest News

സോണിയ വന്നോട്ടെ പോന്നോട്ടെ ശൈലിയിൽ ഇന്ത്യ, വിലകുറച്ച് കണ്ട് പണി മേടിക്കാതെ രക്ഷപെട്ടത് ഭാഗ്യത്തിന് മാത്രം; ഒമാന് കൈയടി നൽകി ക്രിക്കറ്റ് ലോകം

സോണിയ വന്നോട്ടെ പോന്നോട്ടെ ശൈലിയിൽ ഇന്ത്യ, വിലകുറച്ച് കണ്ട് പണി മേടിക്കാതെ രക്ഷപെട്ടത് ഭാഗ്യത്തിന് മാത്രം; ഒമാന് കൈയടി നൽകി ക്രിക്കറ്റ് ലോകം

ടോസ് സമയത്ത് രോഹിത്തിനെ കുത്തി സൂര്യകുമാർ യാദവ്, മുൻ നായകനെ നൈസായി ട്രോളി മിസ്റ്റർ 360 ; സംഭവം ഇങ്ങനെ

ടോസ് സമയത്ത് രോഹിത്തിനെ കുത്തി സൂര്യകുമാർ യാദവ്, മുൻ നായകനെ നൈസായി ട്രോളി മിസ്റ്റർ 360 ; സംഭവം ഇങ്ങനെ

അർദ്ധ സെഞ്ചുറിയൊക്കെ നേടി, എങ്കിലും കണ്ടത് മൊഞ്ചില്ലാത്ത ഒരു സഞ്ജു ഇന്നിങ്‌സ്; ആരാധകർക്ക് നിരാശ

അർദ്ധ സെഞ്ചുറിയൊക്കെ നേടി, എങ്കിലും കണ്ടത് മൊഞ്ചില്ലാത്ത ഒരു സഞ്ജു ഇന്നിങ്‌സ്; ആരാധകർക്ക് നിരാശ

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ ആക്രമണം ; രണ്ട് സൈനികർക്ക് വീരമൃത്യു

മണിപ്പൂരിൽ അസം റൈഫിൾസ് വാഹനത്തിന് നേരെ ആക്രമണം ; രണ്ട് സൈനികർക്ക് വീരമൃത്യു

പാകിസ്താനിൽ പോയപ്പോൾ സ്വന്തം നാട്ടിലെത്തിയത് പോലെ; കോൺഗ്രസിനെ വെട്ടിലാക്കി സാം പിത്രോദ

പാകിസ്താനിൽ പോയപ്പോൾ സ്വന്തം നാട്ടിലെത്തിയത് പോലെ; കോൺഗ്രസിനെ വെട്ടിലാക്കി സാം പിത്രോദ

പാക് ആണവായുധങ്ങൾ ആവശ്യമെങ്കിൽ സൗദി അറേബ്യക്ക് നൽകും ; ഇസ്രായേലിനെതിരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി

പാക് ആണവായുധങ്ങൾ ആവശ്യമെങ്കിൽ സൗദി അറേബ്യക്ക് നൽകും ; ഇസ്രായേലിനെതിരെ ഭീഷണിയുമായി പാകിസ്താൻ പ്രതിരോധ മന്ത്രി

ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ട് പുലർച്ചെ ഒരു മണിക്ക് നടത്തി? വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി

ഓപ്പറേഷൻ സിന്ദൂർ എന്തുകൊണ്ട് പുലർച്ചെ ഒരു മണിക്ക് നടത്തി? വെളിപ്പെടുത്തി സംയുക്ത സേനാ മേധാവി

ആറ് പാനിപൂരി കിട്ടിയേ തീരൂ…റോഡിൽ കുത്തിയിരിപ്പ് സമരവുമായി യുവതി

ആറ് പാനിപൂരി കിട്ടിയേ തീരൂ…റോഡിൽ കുത്തിയിരിപ്പ് സമരവുമായി യുവതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies