തിരുവനന്തപുരം : സ്വർണക്കടത്ത് അന്വേഷിക്കുന്ന നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി ടീമിൽ സിപിഎമ്മിന്റെ പേടിസ്വപ്നമായ പോലീസ് ഓഫീസർ എ.പി ഷൗക്കത്തലിയും.മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിന്റെ സെക്രട്ടേറിയറ്റിനു സമീപമുള്ള ഫ്ലാറ്റിൽ റെയിഡ് നടത്തിയത് ഷൗക്കത്തലിയുടെ നേതൃത്വത്തിലാണ്.ബംഗളൂരുവിൽ നിന്ന് സ്വപ്ന സുരേഷിനെ അറസ്റ്റ് ചെയ്ത സംഘത്തെ നയിച്ചതും ഷൗക്കത്തലി ആയിരുന്നു.
കേരളം ഞെട്ടിപ്പോയ ടിപി ചന്ദ്രശേഖരൻ കൊലക്കേസ് പ്രതികളിൽ മാത്രമായി ഒതുങ്ങി പോകാതെ ഗൂഢാലോചന വരെ അന്വേഷിച്ച് കണ്ടുപിടിച്ച് ആളാണ് എ.പി ഷൗക്കത്തലി. രാഷ്ട്രീയ എതിരാളികളെ തരിമ്പും കൂസാത്ത ഈ വീരൻ, ടിപി കേസിന് പുറകെ എൻ.ഐ.എ യിൽ ഡെപ്യൂട്ടേഷൻ നിയമനം നേടുകയായിരുന്നു.2015 പാരിസ് ഭീകരാക്രമണ കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ത്യ അയച്ച എൻഐഎ സംഘത്തെ നയിച്ചത് ഷൗക്കത്തലി, തീവ്രവാദ വിരുദ്ധ സ്പെഷലിസ്റ്റായാണ് അറിയപ്പെടുന്നത്.
Discussion about this post