കൊച്ചി : സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതികളായ സ്വപ്നയേയും സന്ദീപിനേയും കോവിഡ് പരിശോധനയ്ക്കായി ആലുവ ജില്ലാ ആശുപത്രിയിലെത്തിച്ചു.കടവന്ത്രയിൽ ഉള്ള എൻഐഎ ആസ്ഥാനത്തേയ്ക്കു കൊണ്ടു വരുന്ന മാർഗമധ്യേയാണ് ഇരുവരെയും അധികൃതർ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. ഇരുവർക്കും കനത്ത സുരക്ഷയാണ് പോലീസ് ഏർപ്പെടുത്തിയിരിക്കുന്നത്.
ബംഗളൂരുവിൽ നിന്നും വാളയാർ അതിർത്തി വഴിയാണ് പ്രതികളെയും കൊണ്ടുള്ള എൻഐഎയുടെ വാഹനവ്യൂഹം കേരളത്തിലേക്ക് കടന്നത്.കുതിരാനു സമീപം സ്വപ്നയെ കൊണ്ടു വന്നിരുന്ന വാഹനത്തിന്റെ ടയർ പഞ്ചറായെങ്കിലും, പ്രതികളെ മറ്റൊരു വാഹനത്തിലേക്ക് മാറ്റി എൻഐഎ സംഘം യാത്ര തുടരുകയായിരുന്നു.
Discussion about this post