ഡൽഹി : പതിറ്റാണ്ടുകൾ നീണ്ട നിയമ പോരാട്ടത്തിനൊടുവിൽ തിരുവിതാംകൂർ രാജകുടുംബത്തിലെ അനുകൂലമായി സുപ്രീം കോടതി വിധി.ക്ഷേത്രം സർക്കാർ ഏറ്റെടുക്കണമെന്ന ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം സമർപ്പിച്ച അപ്പീൽ സുപ്രീം കോടതി അനുവദിച്ചു.ക്ഷേത്രം നടത്തിപ്പിൽ രാജകുടുംബത്തിനുള്ള അവകാശം ഇല്ലാതായിട്ടില്ലെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
ജസ്റ്റിസുമാരായ ഇന്ദുമൽഹോത്രയും യു.യു ലളിതുമടങ്ങിയ ബഞ്ചാണ് വിധി പുറപ്പെടുവിച്ചത്.ക്ഷേത്ര ഭരണത്തിനായി ജഡ്ജിയുടെ നേതൃത്വത്തിൽ സമിതി രൂപീകരിക്കാനുള്ള നിർദേശവും കോടതി അംഗീകരിച്ചു.രാജകുടുംബ പ്രതിനിധിയും സംസ്ഥാന സർക്കാർ പ്രതിനിധിയും അടങ്ങിയ പുതിയ ഭരണസമിതി രൂപീകരിക്കുന്നത് വരെ താൽക്കാലിക സമിതി ഭരണം തുടരും.












