ശ്രീരാമൻ നേപ്പാളിയാണെന്ന വാദവുമായി നേപ്പാൾ പ്രധാനമന്ത്രി കെ.പി ശർമ ഒലി.ശ്രീരാമന്റെ അയോധ്യ ശരിക്കും സ്ഥിതി ചെയ്യുന്നത് നേപ്പാളിലെ ബിർഗുഞ്ചിലാണെന്നും ഇന്ത്യയിലുള്ള അയോധ്യ രാജ്യം കൃത്രിമമായി ഉണ്ടാക്കിയതാണെന്നുമാണ് കെ.പി ശർമ ഓലിയുടെ അവകാശ വാദം.
വാല്മീകി രാമായണം നേപ്പാളിയിലേക്ക് തർജമ ചെയ്ത ഭാനുഭക്ത ആചാര്യയുടെ 206-മത്തെ ജന്മദിനത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ട് ജനങ്ങളോട് സംസാരിക്കുന്നതിനിടയിലാണ് നേപ്പാൾ പ്രധാനമന്ത്രി ഇങ്ങനെയൊരു പ്രസ്താവന നടത്തിയത്.നേപ്പാളിന്റെ സാംസ്‌കാരിക വസ്തുതകളെല്ലാം കൈവശപ്പെടുത്തി ഇന്ത്യ വ്യാജ അയോധ്യ സൃഷ്ടിച്ചെന്നും അദ്ദേഹം ആരോപിച്ചു.ഈ പ്രസ്താവന പുതിയ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.ഇന്ത്യയിലെ പല ഉന്നതരും കെ.പി ശർമ ഒലിയുടെ പ്രസ്താവനകൾക്ക് കനത്ത മറുപടിയുമായി രംഗത്ത് വന്നിട്ടുണ്ട്.
Discussion about this post