കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോകത്തിലെ 690 മില്യൺ ആളുകൾ പട്ടിണി നേരിട്ടു കൊണ്ടിരിക്കുകയാണെന്ന് യുഎൻ റിപ്പോർട്ടുകൾ.കോവിഡ് -19 മഹാമാരിയെ തുടർന്ന് ലോക രാഷ്ട്രങ്ങളിലെ സമ്പദ്‌വ്യവസ്ഥയെല്ലാം താറുമാറായിരിക്കുകയാണ്.ഇതാണ് പ്രധാനമായും ഇത്രയുമധികം ആളുകളുകളുടെ പട്ടിണിയിലേക്ക് നയിച്ചത്.മാത്രമല്ല, കാലാവസ്ഥയേൽപ്പിക്കുന്ന ആഘാതങ്ങളും പട്ടിണിയുടെ ആക്കം വർധിപ്പിച്ചിട്ടുണ്ട്.
പട്ടിണി മൂലം ദുരിതമനുഭവിക്കുന്നവരുടെ എണ്ണം 2014 മുതൽ വർദ്ധിച്ചു വരികയാണെന്ന് റിപ്പോർട്ടുകളിൽ നിന്നും വ്യക്തമാണ്.കാര്യങ്ങൾ ഇങ്ങനെയാണ് നീങ്ങുന്നതെങ്കിൽ 2030 ഓടെ പട്ടിണി ഇല്ലാതാക്കണമെന്ന ലക്ഷ്യം നടപ്പിലാക്കാൻ കഴിയില്ലെന്ന് യുഎൻ ചൂണ്ടിക്കാട്ടി.മാത്രമല്ല, 2030-ഓടെ ലോകത്തിൽ ആകെ ജനസംഖ്യയുടെ 9.8 ശതമാനത്തോളം പേരും പട്ടിണി മൂലം ദുരിതമനുഭവിക്കേണ്ടി വരുമെന്നും ഐക്യരാഷ്ട്ര സംഘടന കണ്ടെത്തിയിട്ടുണ്ട്.












