സച്ചിൻ പൈലറ്റിനെ രാജസ്ഥാന്റെ ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി കോൺഗ്രസ്. സച്ചിന്റെ അടുത്ത അനുയായികളായ വിശ്വേന്ദ്ര സിംഗ്,രമേശ് മീന എന്നിവരെയും ക്യാബിനറ്റിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.മാത്രമല്ല, രാജസ്ഥാന്റെ ജില്ലാ പ്രസിഡന്റ് സ്ഥാനത്ത് നിന്നും സച്ചിൻ പൈലറ്റിനെ മാറ്റി പകരം ഗോവിന്ദ് സിംഗ് ദോടാശ്രയെ നിയമിക്കുകയും ചെയ്തു. കോൺഗ്രസ് നേതാവ് രൺദീപ് സിംഗ് സുർജേവാല ആണ് ഇക്കാര്യം അറിയിച്ചത്.
ഇന്ന് ചേർന്ന കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടി യോഗത്തിൽ സച്ചിൻ പൈലറ്റ് പങ്കെടുത്തിരുന്നില്ല.ഇതിനു പിന്നാലെയാണ് ബിജെപിയുമായി ഗൂഢാലോചന നടത്തുന്നുവെന്ന് ആരോപിച്ച് സച്ചിൻ പൈലറ്റിനെയും അദ്ദേഹത്തെ പിന്തുണച്ച രണ്ട് മന്ത്രിമാരെയും പുറത്താക്കിയത്.
Discussion about this post