ചൈനയ്ക്ക് ശക്തമായ തിരിച്ചടി നല്‍കി ഹോങ്കോങ്ങിന് അമേരിക്കയുമായുള്ള പ്രത്യേക ബന്ധം നിര്‍ത്തലാക്കിക്കൊണ്ട് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് നിയമനിര്‍മ്മാണം നടത്തി. ചൈനയുടെ ഭാഗമായ ഹോങ്‌കോങ്ങിന് അമേരിക്ക പ്രത്യേക നയതന്ത്ര പദവി നല്‍കിയിരുന്നു. ആ സ്ഥാനമാണ് പുതിയ നിയമനിര്‍മ്മാണത്തോടെ ഇല്ലാതായിരിക്കുന്നത്.
ഹോങ്കോങ്ങിലെ ജനാധിപത്യ സമരങ്ങളെ മനുഷ്യാവകാശ രഹിതമായി അടിച്ചമര്‍ത്തുന്ന ഉദ്യോഗസ്ഥരെ നിരോധിക്കാനുള്ള ഉത്തരവും അമേരിക്ക പുറപ്പെടുവിച്ചിട്ടുണ്ട്.
1992-ലെ അമേരിക്കന്‍ ഹോങ്കോങ്ങ് പോളിസി നിയമപ്രകാരം ഹോങ്കോങ്ങിനെ കമ്യൂണിസ്റ്റ് ചൈനയില്‍ നിന്ന് വേറിട്ട ഒരു അര്‍ദ്ധ സ്വതന്ത്ര ഭരണസംവിധാനമായി കണക്കാക്കിയിരുന്നു. ഒപ്പം അവിടത്തെ നിയമ സമ്പദ് വ്യവസ്ഥകള്‍ ചൈനയുടേതിനേക്കാള്‍ വ്യത്യസ്തമായതുകൊണ്ട് വ്യാപാരം, വാണിജ്യം എന്നിവയിലും മറ്റു മേഖലകളിലും അമേരിക്കയും ഹോങ്കോങ്ങുമായി പ്രത്യേക ബന്ധം അനുവദിച്ചിരുന്നു. ഈ നിയമം മുതലെടുത്ത് ചൈന ഹോങ്കോങ്ങിലൂടെ അമേരിക്കന്‍ വ്യാപാര വാണിജ്യ മേഖലകളില്‍ പിടിമുറുക്കിയിരുന്നു.ഈ നിയമമാണ് ട്രമ്പ് എടുത്തുകളഞ്ഞത്.
ഇതോടെ അമേരിക്കയുമായി ചൈനയ്ക്കുള്ള വ്യാപാരബന്ധങ്ങള്‍ മാത്രമാവും ഹോങ്കോങ്ങിനുമുള്ളത്. അതോടെ ഹോങ്കോങ്ങിന്റെ പ്രത്യേക പദവി ദുരുപയോഗം ചെയ്യുന്ന ചൈനീസ് കമ്യൂണിസ്റ്റ് സര്‍ക്കാരിന് വന്‍ തിരിച്ചടിയാവും ഉണ്ടാവുക. ഹോങ്കോങ്ങ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചൈനീസ് ബാങ്കുകള്‍ക്ക് ഉള്‍പ്പെടെ ഇനി മുതല്‍ സ്വതന്ത്രമായി അമേരിക്കയില്‍ പ്രവര്‍ത്തനം സാദ്ധ്യമാകില്ല. ഈ ബാങ്കുകളിലൂടെ ചൈന അമേരിക്കന്‍ വിപണിയില്‍ വന്‍ കടന്നുകയറ്റം നടത്തിയിരുന്നു.
നോവല്‍ കൊറോണ വൈറസ് വ്യാപനത്തില്‍ ചൈനീസ് കമ്യൂണിസ്റ്റ് ഗവണ്മെന്റിന്റെ അറിഞ്ഞോ അറിയാതെയോ ഉള്ള പങ്കിനെപ്പറ്റി അമേരിക്കന്‍ പ്രസിഡന്റ് പലതവണ തുറന്ന് സംസാരിച്ചിരുന്നു. വ്യക്തമായ ഗൂഢാലോചന ഈ വിഷയത്തിലുണ്ടായിട്ടുണ്ടെന്നാണ് ട്രമ്പ് പറയുന്നത്. ചൈനയ്‌ക്കെതിരേ അതിശക്തമായ നടപടികള്‍ക്ക് കാരണം ഇതുകൂടിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. .













Discussion about this post