കുൽഗാം : ജമ്മുകശ്മീരിലെ കുൽഗാമിൽ ഭീകരരും സൈന്യവും തമ്മിൽ കനത്ത ഏറ്റുമുട്ടൽ. മൂന്ന് ഭീകരരെ സൈന്യം വധിച്ചു. രണ്ട് സൈനികർക്ക് പരിക്കേറ്റതായാണ് വിവരം.
കുൽഗാമിലെ നാഗ്നാഥ് മേഖലയിൽ വെള്ളിയാഴ്ച പുലർച്ചെയാണ് ഏറ്റുമുട്ടൽ നടന്നത്. സുരക്ഷാസേന നടത്തിയ തിരച്ചിലിൽ ഭീകരരെ കണ്ടെത്തിയപ്പോൾ, അത് ഏറ്റുമുട്ടലിൽ കലാശിക്കുകയായിരുന്നു. കൊല്ലപ്പെട്ട ഭീകരരിൽ നിന്നും വൻ ആയുധശേഖരവും പിടിച്ചെടുത്തിട്ടുണ്ട്.
Discussion about this post