ജമ്മു: ദ്വിദിന സന്ദർശനത്തിന്റെ ഭാഗമായി ജമ്മുവിലെത്തിയ രാജ്യരക്ഷാ മന്ത്രി രാജ്നാഥ് സിംഗ് അമർനാഥ് ക്ഷേത്രദർശനം നടത്തി. സംയുക്ത സേനാ മേധാവി ജനറൽ ബിപിൻ റാവത്തും കരസേനാ മേധാവി ജനറൽ എം എം നരവാനെയും അദ്ദേഹത്തെ അനുഗമിച്ചു.
ഇന്ത്യയുടെ ഒരിഞ്ച് ഭൂമി പോലും തൊടാൻ ആരെയും അനുവദിക്കില്ലെന്ന് കഴിഞ്ഞ ദിവസം ലഡാക്കിലെത്തിയ അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ചൈനയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ പുരോഗമിക്കുകയാണെന്നും എന്നാൽ ഫലപ്രാപ്തി ഉറപ്പ് പറയാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ സൈനികരുടെ ജീവത്യാഗത്തിന് മുന്നിൽ ശിരസ്സ് നമിക്കുന്നുവെന്നും സഹപ്രവർത്തകരുടെ വിയോഗത്തിലുണ്ടായ ദു:ഖത്തിൽ പങ്ക് ചേരുന്നുവെന്നും അദ്ദേഹം സൈനികരെ അറിയിച്ചിരുന്നു.
നിയന്ത്രണരേഖയ്ക്ക് സമീപം പാകിസ്ഥാൻ നിരന്തരം പ്രകോപനം തുടരുന്ന പശ്ചാത്തലത്തിൽ യഥാർത്ഥ നിയന്ത്രണ രേഖയും നിയന്ത്രണ രേഖയും സന്ദർശിച്ച് രാജ്നാഥ് സിംഗ് സ്ഥിതിഗതികൾ വിലയിരുത്തും.
Discussion about this post