ന്യൂഡൽഹി : ഭീകരർ തട്ടിക്കൊണ്ടു പോയ സിക്ക് നേതാവിനെ മോചിപ്പിച്ചതിന് അഫ്ഗാനിസ്ഥാൻ സർക്കാരിനോട് കൃതജ്ഞത രേഖപ്പെടുത്തി ഇന്ത്യ.സിഖ് നേതാവായ നിധാൻ സിംഗ് സച്ദേവയെ ഒരു മാസം മുൻപാണ് അഫ്ഗാനിസ്ഥാനിലെ പകിട മേഖലയിൽ വെച്ച് ഭീകരർ തട്ടിക്കൊണ്ടു പോയത്.
സച്ദേവയുടെ ഭാര്യ മറ്റു മാർഗങ്ങൾ ഒന്നുമില്ലാതെ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് സഹായം അഭ്യർത്ഥിച്ചു കൊണ്ട് കത്തെഴുതുകയായിരുന്നു. തുടർന്ന് ഇന്ത്യയുടെ പ്രത്യേക താൽപര്യപ്രകാരം അഫ്ഗാൻ ഭരണകൂടവും ആ മേഖലയിലെ ഗോത്രവർഗ്ഗക്കാരും ചേർന്നു നടത്തിയ സംയുക്ത സൈനിക നീക്കത്തിൽ സച്ദേവ മോചിപ്പിക്കപ്പെടുകയായിരുന്നു.1990 മുതൽ ഇന്ത്യയിൽ താമസമാക്കിയ ഇവരുടെ കുടുംബം അഭ്യർത്ഥിച്ചാൽ പൗരത്വം നൽകാൻ തയ്യാറാണെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
Discussion about this post