ജയ്പൂർ: രാജസ്ഥാനിൽ കടുത്ത രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടയിൽ റിസോർട്ടിൽ അന്താക്ഷരി കളിച്ച് കോൺഗ്രസ് എംഎൽഎമാർ. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് വിഭാഗം എംഎൽഎമാർ ഹോട്ടലിൽ ഒന്നിച്ചിരുന്ന് അന്താക്ഷരി കളിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ജയ്പൂരിലെ സ്വകാര്യ റിസോർട്ടിലാണ് അശോക് ഗെഹ്ലോട്ടിനെ പിന്തുണയ്ക്കുന്ന കോൺഗ്രസ് എംഎൽഎമാർ താമസിക്കുന്നത്. രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും അശോക് ഗെഹ്ലോട്ട് വിഭാഗം എംഎൽഎമാർ ഹോട്ടലിൽ ഒന്നിച്ചിരുന്ന് അന്താക്ഷരി കളിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
അതേസമയം നിയമസഭയിൽ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള തീരുമാനത്തിലാണ് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട്.
ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് കോൺഗ്രസ് നീക്കിയ സച്ചിൻ പെെലറ്റ് അശോക് ഗെഹ്ലോട്ട് സർക്കാരിനു ഭൂരിപക്ഷമില്ലെന്ന് വെല്ലുവിളിച്ചിരുന്നു. സച്ചിൻ പെെലറ്റിനു മറുപടി നൽകാനാണ് ഉടൻ വിശ്വാസവോട്ടെടുപ്പ് നടത്താനുള്ള നീക്കവുമായി അശോക് ഗെഹ്ലോട്ട് രംഗത്തെത്തിയിരിക്കുന്നത്.
ബുധനാഴ്ച അടിയന്തര നിയമസഭാസമ്മേളനം ചേരണമെന്നാണ് അശോക് ഗെഹ്ലോട്ട് ആവശ്യപ്പെടുന്നത്. 200 അംഗ നിയമസഭയിൽ 109 എംഎൽഎമാരുടെ പിന്തുണ തനിക്കുണ്ടെന്നും അശോക് ഗെഹ്ലോട്ട് പറഞ്ഞു.
https://twitter.com/i/status/1284754167081271296
Discussion about this post