ചൈനയുടെ പീപ്പിൾ ലിബറേഷൻ ആർമിയുമായി ബന്ധമുള്ള ഇന്ത്യയിലെ ചൈനീസ് കമ്പനികളെ നിരീക്ഷിക്കാനൊരുങ്ങി കേന്ദ്രസർക്കാർ.ആലിബാബ ഗ്രൂപ്പ് ഹോൾഡിങ് ലിമിറ്റഡ്, ടെൻസെന്റ് ഹോൾഡിങ്സ് ലിമിറ്റഡ്, ഹുവാവെ ടെക്നോളജീസ് കമ്പനി ലിമിറ്റഡ്, എസ്എഐസി മോട്ടോർ കോർപ്പറേഷൻ ലിമിറ്റഡ് ഉൾപ്പെടെയുള്ള കമ്പനികളുടെ പ്രവർത്തനം ഇനി മുതൽ ഇന്ത്യയുടെ നിരീക്ഷണത്തിലായിരിക്കും. ചൈനയുമായി ബന്ധം പുലർത്തുന്ന കമ്പനികളുടെ പ്രവർത്തനം രാജ്യ സുരക്ഷയെ ബാധിക്കുന്നുണ്ടോ എന്നായിരിക്കും പ്രധാനമായും സുരക്ഷാ ഏജൻസികൾ പരിശോധിക്കുക.
ലഡാക്കിൽ ചൈന ഇന്ത്യക്കെതിരെ നടത്തിയ ആക്രമണത്തിനു ശേഷം വൻജാഗ്രതയാണ് സുരക്ഷാ ഉദ്യോഗസ്ഥർ ഏർപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായാണ് 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചത്.മാത്രമല്ല, ചൈനയുമായി ഒപ്പുവെച്ചിരുന്ന എല്ലാ പദ്ധതികളിൽ നിന്നും ഇന്ത്യ പിന്മാറുകയും ചെയ്തിട്ടുണ്ട്.
Discussion about this post