തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മുൻ ഐടി ഫെല്ലോയായിരുന്ന അരുൺ ബാലചന്ദ്രനെതിരെ കൂടുതൽ നടപടിയുമായി സംസ്‌ഥാന സർക്കാർ.ഡ്രീം കേരള പദ്ധതിയിൽ നിന്നും അരുണിനെ ഒഴിവാക്കിയതായാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.മുഖ്യമന്ത്രിയുടെ ഐടി ഫെല്ലോ ആയിരുന്നതിനാലാണ് പദ്ധതിയുടെ എക്സിക്യൂഷൻ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയതെന്നും ഐ.ടി ഫെല്ലോ സ്ഥാനത്തു നിന്നും മാറ്റിയതിനാലാണ് ഡ്രീം കേരള പദ്ധതിയിൽ നിന്നും ഒഴിവാക്കുന്നതെന്നുമാണ് സർക്കാരിന്റെ വിശദീകരണം.
സ്വർണക്കടത്ത് കേസിലെ പ്രതികൾക്ക് ഫ്ലാറ്റ് ബുക്ക് ചെയ്തു നൽകിയത് അരുൺ ആണെന്ന കണ്ടെത്തലിനെ തുടർന്ന് അരുണിനെ ഐ.ടി പാർക്ക്സ് മാർക്കറ്റിങ് ആൻഡ് ഓപ്പറേഷൻ ഡയറക്ടർ സ്ഥാനത്തു നിന്നും നീക്കിയിരുന്നു.സ്വർണക്കടത്തു കേസിലെ പ്രതിയായ ശിവശങ്കറുമായി അടുത്ത പരിചയമാണ് അരുൺ ബാലചന്ദ്രന് ഉണ്ടായിരുന്നത്.അത് കൊണ്ട് തന്നെ സ്വർണ്ണക്കടത്ത് കേസിലെ ഇയാളുടെ പങ്ക് അന്വേഷിച്ചു വരികയാണ്.
Discussion about this post