കഴിഞ്ഞ ദിവസം പശ്ചിമ ബംഗാളിലുണ്ടായ 16 വയസ്സുള്ള പെൺകുട്ടിയുടെ അസ്വാഭാവിക മരണത്തിന്റെ കാരണക്കാരനെന്ന് സംശയിക്കുന്ന യുവാവിന്റെ മൃതദേഹം അഴുക്കുചാലിൽ നിന്നും കണ്ടെത്തി.പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പീഡനത്തിനു ശേഷം കൊലപ്പെടുത്തിയതാണെന്ന് പെൺകുട്ടിയുടെ പിതാവ് പരാതി നൽകിയിരുന്നു.പരാതിയിൽ പെൺകുട്ടിയുടെ പിതാവ് കുറ്റമാരോപിച്ച യുവാവിന്റെ മൃതദേഹമാണ് അഴുക്കുചാലിലെ വെള്ളത്തിൽ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. ബംഗാളിലെ ചോപ്ര ഭാഗത്താണ് സംഭവം.
പെൺകുട്ടിയുടെ മരണത്തെ തുടർന്ന് ചോപ്ര ഭാഗത്ത് പോലീസും നാട്ടുകാരും പരസ്പരം ഏറ്റുമുട്ടിയിരുന്നു.പോസ്റ്റ്മോർട്ടം റിപ്പോർട്ടിനു ശേഷം മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂവെന്ന് ചോപ്ര പോലീസ് സ്റ്റേഷന്റെ ഇൻസ്‌പെക്ടർ ഇൻ ചാർജായ ബിനോദ് ഗാസ്മെർ പറഞ്ഞു.അതേസമയം, ഇരുവരുടേയും മരണം ആത്മഹത്യയാണെന്ന് ചൂണ്ടിക്കാട്ടി തൃണമൂൽ കോൺഗ്രസ് നേതാവ് കനയ്യ ലാൽ അഗർവാൾ രംഗത്തു വന്നിരുന്നു.എന്നാൽ,പെൺകുട്ടിയുടെ മരണം ആത്മഹത്യയാക്കി ഒതുക്കി തീർക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ഈ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചു
Discussion about this post