ചൈനയുടെ കടക്കെണിയിൽ അകപ്പെട്ട് 150-ലധികം രാജ്യങ്ങളെന്നു റിപ്പോർട്ടുകൾ പുറത്ത്. ദരിദ്ര രാഷ്ട്രങ്ങൾക്ക് പണം കടം കൊടുത്ത്, അതിന്റെ മറവിൽ ചൈനീസ് താൽപര്യങ്ങൾ നടപ്പിലാക്കുന്ന ചൈനയുടെ കപട മുഖം വെളിപ്പെടുന്നു.കഴിഞ്ഞ ജനുവരിയിൽ ഹാർവാർഡ് ബിസിനസ് റിവ്യൂ പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം ഏതാണ്ട് 1.5 ട്രില്യൻ ഡോളറാണ് പാകിസ്ഥാൻ ഉൾപ്പെടെ 150 ലധികം രാജ്യങ്ങൾക്ക് ചൈന കടം നൽകിയിട്ടുള്ളത്.പണം തിരിച്ചു കൊടുക്കാൻ കഴിയാതെ വിഷമിക്കുന്ന ഭരണകൂടങ്ങൾക്ക് ചൈനയുടെ സൈനിക താൽപര്യങ്ങൾക്കനുസരിച്ച് നിൽക്കേണ്ടി വരുന്ന അവസ്ഥയാണ്.അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അടക്കമുള്ളവർ ചൈനയുടെ ഷൈലോക്ക് തന്ത്രം തിരിച്ചറിയുന്നതിൽ പരാജയപ്പെട്ടിരിക്കുന്നുവെന്നും കനത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്.
മാലിദ്വീപ്, കോംഗോ, കിർഗിസ്ഥാൻ, കമ്പോഡിയ, ലാവോസ്, മംഗോളിയ തുടങ്ങിയ രാഷ്ട്രങ്ങളുടെ ജിഡിപിയുടെ 20 ശതമാനത്തിലധികം ആണ് ചൈനയ്ക്ക് കൊടുക്കാനുള്ള തുക. കടം കൊടുക്കാൻ ഉള്ള കാരണം, പല തന്ത്രപ്രധാന മേഖലകളിൽ എയും നിയന്ത്രണം ചൈനയ്ക്ക് കൈമാറേണ്ട ഗതികേടും പല രാഷ്ട്രങ്ങൾക്ക് വന്നിട്ടുണ്ട്.ശ്രീലങ്കയിലെ ഹംബൻതോട്ട തുറമുഖം ഇതിന് ഉത്തമ ഉദാഹരണമാണ്.ലോകത്തെ പ്രധാന മേഖലകളിൽ സ്വാധീനം ചെലുത്താൻ ചൈനയുടെ ഈ തന്ത്രം കമ്മ്യൂണിസ്റ്റ് ഭരണകൂടം ഉപയോഗിക്കുന്നു.നേപ്പാളിലെ ഒരു ഗ്രാമം സ്വന്തമായി ചൈനീസ് അധീനതയിൽ പെട്ടത് ഈയടുത്താണ്. സാമ്പത്തിക സഹായം എന്ന കപട തന്ത്രം, ചൈനയുമായുള്ള ഇടപാടുകൾ പുനപരിശോധിക്കാൻ നിരവധി ലോകരാഷ്ട്രങ്ങളെ നിർബന്ധിതരാക്കിയിരിക്കുകയാണ്.
Discussion about this post