മുംബൈ : മുംബൈയിൽ കോവിഡ് ബാധിച്ച കുട്ടികളിൽ വ്യാപകമായി കാവസാക്കി രോഗം കണ്ടെത്തി.മുംബൈയിലെ വാടിയ ആശുപത്രിയിൽ കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്ന പതിനെട്ടോളം കുട്ടികളിലാണ് കാവസാക്കി രോഗത്തിന് സമാനമായ രോഗലക്ഷണങ്ങൾ കണ്ടത്.ശരീരമാസകലം രക്തകുഴലുകൾ ചുവന്ന് തുടുക്കുന്ന കാവസാക്കി രോഗത്തിന്റെ ലക്ഷണങ്ങൾ കുട്ടികളിൽ കണ്ടെത്തിയതോടെ മുംബൈയിലെ ആരോഗ്യവിദഗ്ധർ ആശങ്കയിലാണ്.
മൂന്നു ദിവസം നീണ്ടുനിൽക്കുന്ന പനിയോടൊപ്പം വയറുവേദന, ഛർദ്ദി, വയറിളക്കം എന്നിവയുണ്ടാകുന്നതാണ് കാവസാക്കി രോഗത്തിന്റെ പ്രധാന ലക്ഷണം.രോഗം ബാധിച്ച അറുപതു ശതമാനം കുട്ടികളിലും കണ്ണ് ചുവന്നിരിക്കുകയും ചെയ്യുമെന്ന് ശിശുരോഗ വിദഗ്ധൻ ഡോ.അമീഷ് വോറ വ്യക്തമാക്കി.അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളെയായിരിക്കും ഈ രോഗം കൂടുതലായി ബാധിക്കുക.മുംബൈയിൽ കൂടാതെ ചെന്നൈ, ഡൽഹി, ജയ്പൂർ തുടങ്ങിയ നഗരങ്ങളിലും ഇത്തരം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Discussion about this post