ഗാസിയാബാദിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകൻ വിക്രം ജോഷിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ പ്രഖ്യാപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.വിക്രം ജോഷിയുടെ ഭാര്യക്ക് സർക്കാർ ജോലിയും കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും യോഗി ആദിത്യനാഥ് വാഗ്ദാനം ചെയ്തിട്ടുണ്ട്.
ജൂലൈ 20ന് സാമൂഹ്യവിരുദ്ധരുടെ വെടിയേറ്റ വിക്രം ജോഷി ജൂലൈ 22-നാണ് മരിച്ചത്. തിങ്കളാഴ്ച രാത്രി മോട്ടോർസൈക്കിളിൽ വിക്രം ജോഷി തന്റെ മക്കളോടൊപ്പം സഞ്ചരിക്കുമ്പോഴായിരുന്നു സംഭവം ഉണ്ടായത്. വിക്രം ജോഷിയുടെ അനന്തരവളോട് ചിലർ മോശമായി പെരുമാറിയതിന് തുടർന്ന് വിജയനഗർ പോലീസ് സ്റ്റേഷനിൽ ഇയാൾ പരാതി നൽകിയിരുന്നു.ഈ പരാതിയിൽ പറയുന്ന ആളുകൾ തന്നെയാണ് വിക്രം ജോഷിയെ ആക്രമിച്ചതെന്ന് ഇയാളുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി.










